നമ്മൾ എല്ലാവരും ഭക്ഷണം ഏറെ ഇഷ്ടപെടുന്നവർ ആണ്. ഓരോരുത്തർക്കും ഏറ്റവും ഇഷ്ടം ഒരു ഭക്ഷണതോട് ആയിരിക്കും. ഇഷ്ടം ഉള്ള ഭക്ഷണം അത് എത്ര ദൂരെയാണ് എങ്കിലും അവിടെ പോയി കഴിക്കുന്നവർ ആണ് നമ്മൾ. അത്തരത്തിൽ ഒരു കഥ ആണ് ഇവിടെ പറയുന്നത്.
നമ്മുടെ നാടൻ ഭക്ഷണം ഇഷ്ടപെടുന്നവർ ഒരുപാട് പേര് ഉണ്ട്. എന്നാൽ എവിടെ ചെന്നാലും ബിരിയാണി വേണം എന്ന് പറയുന്ന ഒരാളുടെ കഥയാണ് ഇത്. രാവിലെ കഴിക്കാൻ കേറിയാലും ബിരിയാണി മതി എന്ന് പറയും. ആൾ ഒരു വെൽഡിങ് വർക്ക് ചെയ്യുന്ന വ്യക്തി ആണ്
ദിവസവും ജോലിക്ക് പോകുമ്പോൾ വീട്ടിൽ നിന്ന് പൊതിച്ചോർ കൊണ്ട് പോകില്ല പകരം ഉച്ചക്ക് വെളിയിൽ നിന്നും ഭക്ഷണം മേടിക്കും. ഭക്ഷണം മേടിക്കാൻ പോയ ആൾ ചോറ് പൊതിയാണ് കൊണ്ട് വരുന്നതെങ്കിൽ നമ്മുടെ താരത്തിന്റെ മുഖം മൊത്തത്തിൽ മാറും. അന്നത്തെ ദിവസം മൊത്തം പൊതിച്ചോറ് കൊണ്ടന്നവനെ ശകാരിക്കും. അത്ര ബിരിയാണി കൊതി ആണ് ആൾക്ക്. പലരും പറയും ബിരിയാണി എന്നും കഴിക്കുന്നത് നല്ലതല്ല. ഇതൊന്നും നമ്മുടെ താരം മൈൻഡ് ചെയ്യാറില്ല. ഇഷ്ട ഭക്ഷണം അതിനെ കൂടുതൽ സ്നേഹിക്കുക ആണ് ഇപ്പഴും അയാൾ
Post a Comment