നമ്മൾ എല്ലാവരും ഒരുപക്ഷെ പ്രണയിച്ചവർ ആയിരിക്കാം അല്ലെ. ജീവിതത്തിൽ സ്നേഹം, പ്രണയം ഉണ്ടാകാത്ത ആളുകൾ ഉണ്ടാവില്ല അല്ലെ. അത്തരത്തിൽ ഒരു കഥയാണ് ഇവിടെ പറയാൻ പോകുന്നത്. ഈ കഥ നിങ്ങളിൽ ഓരോരുത്തർക്കും സംഭവിച്ചത് ആയിരിക്കാം. സാമ്യം തോന്നുന്നു എങ്കിൽ സ്വാഭാവികം ആണ്.
കഥയിലെ പെൺകുട്ടി കാഴ്ച്ചയിൽ സുന്ദരിയാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കാമുകൻ ഈ കുട്ടിയെ ക്ലാസ്സിൽ വെച്ച് കാണുകയും പിന്നീട് കുട്ടിയുടെ ഭംഗി ആസ്വദിക്കാനും തുടങ്ങി. കുറെ തവണ പുറകെ നടന്നു എങ്കിലും വളരെ ജാട ഇട്ട് അവൾ നടന്ന് അകന്നു.
കാമുകൻ ഒരൽപ്പം നിരാശയോടെ വീണ്ടും പുറകെ കൂടി. അവൾക്ക് ഇഷ്ടം തിരിച്ച് തോന്നിയ നിമിഷം പത്താം ക്ലാസ്സ് പരീക്ഷ എത്തി. പഠിക്കാൻ കൂടുതൽ കഴിവും ഉത്സാഹവും ഉള്ള അവൾ പതിയെ അതിലേക്ക് തിരിഞ്ഞു. കാമുകനെ മറന്നു. തന്റെ പ്രണയം പുറത്ത് പറയാൻ പറ്റാതെ അവനും മടങ്ങി. പരീക്ഷ കഴിഞ്ഞ് പിന്നീട് പരസ്പരം കാണാതായി. അവൻ പതുക്കെ അവളെ മറക്കാൻ ശ്രെമിച്ചു. പക്ഷെ പിന്നീട് കാണുന്ന ബസിനും, കടകൾക്കും നോക്കുന്നിടത്തെല്ലാം അവളുടെ പേര് തന്നെ കണ്ണിൽ ഓടികളിക്കാൻ തുടങ്ങി. പിന്നീട് അവളെ ഒരിക്കലും കാണാൻ കഴിയില്ല എന്ന് വിശ്വസിച്ചു
സ്റ്റോറി ടെല്ലിങ്
Post a Comment