വിനോദങ്ങളിൽ പ്രധാനപെട്ട ഒന്നാണല്ലോ സിനിമ. സിനിമ ആസ്വദിക്കാത്തവർ ആയി ചുരുക്കം ചിലരെ കാണുകയുള്ളു. സിനിമയെ സ്നേഹിക്കുകയും അതിന് ആത്മാർത്ഥമായി ഏറ്റെടുക്കയും ചെയ്യുന്ന ഒരുപാട് കലാകാരൻമാർ ഇവിടെ ഉണ്ട്.
അത്തരത്തിൽ ഒരു സിനിമപ്രേമിയെ ആണ് ഇന്ന് നാം കാണാൻ പോകുന്നത്. സിനിമകൾ എല്ലാം ഇറങ്ങുമ്പോൾ തിയേറ്ററിൽ തന്നെ പോയി കാണുകയും അതിനെ ശരിയായ രീതിയിൽ പഠിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ ആണ് നമ്മുടെ നായകൻ. പഠന ശേഷം സിനിമ മോഹി ആയ ഇദ്ദേഹം ഒരു സംവിധായകന്റെ കീഴിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തു.
കുറെയധികം കാര്യങ്ങൾ ഇവിടെ നിന്നും പഠിച്ച ശേഷം ഷോർട്ട് ഫിലിം ചെയ്തു തുടങ്ങി. ആദ്യം ഇറക്കിയ മൂന്നാലെണ്ണം പരാജയപെട്ടു എങ്കിലും ഇതിൽ നിന്നും പിന്മാറാൻ തയ്യാർ ആയില്ല. പിന്നീട് തെറ്റ് കുറ്റങ്ങൾ മനസിലാക്കി ആഴത്തിൽ പഠനം നടത്തിയ ശേഷം ഒരു ചെറു ചിത്രം നിർമിച്ചു ഇത് വളരെ വിജയം കൈവരിച്ചു. പിന്നീട് സിനിമയിൽ പരീക്ഷണം നടത്തി അവിടെയും വിജയിച്ചു. ഇന്ന് അറിയപ്പെടുന്ന വലിയ സംവിധായകൻ ആയി മാറി. ഏത് ജോലി ചെയ്താലും നമ്മൾ ശ്രമിച്ചാൽ വിജയിക്കും എന്ന് ഈ കഥ ഓർമിപ്പിക്കുന്നു
Post a Comment