മറവി എല്ലാവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ്. എത്ര ഓർമ ശക്തി ഉണ്ടായാലും ചില കാര്യങ്ങൾ നമ്മൾ മറന്ന് പോകും. ചിലർ മറവി കാരണം പല പ്രശ്നങ്ങളിലും ചെന്നു ചാടും. ഇതിന് പരിഹാരവും ഉണ്ട്.
നമ്മൾക്ക് ഒരു കാര്യം ഓർത്തെടുക്കാൻ കഴിഞ്ഞില്ല എങ്കിൽ അതിന് ചില പൊടികൈകൾ ഉപയോഗിച്ചാൽ മതി. നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും അത്‌പോലെ ആരെങ്കിലും ഏല്പിക്കുന്ന കാര്യങ്ങളും ഒരു പോക്കറ്റ് ബുക്കിൽ എഴുതി സൂക്ഷിക്കാം. ഒരു ചെറിയ പോക്കറ്റ് ബുക്ക് അതിനായി കരുതി വെയ്ക്കാം. ഈ പോക്കറ്റ് ബുക്ക് എന്നും എടുക്കുന്ന കാര്യം പ്രത്യേകം ഓർക്കണം.
ഉപയോഗിച്ചു തുടങ്ങി കഴിഞ്ഞാൽ പിന്നെ അത് ശീലം ആയിക്കോളും. അത് പോലെ വാച്ച് ഉപയോഗിക്കുന്നവർ ആണെങ്കിൽ ആ വാച്ച് ഡയൽ ഉള്ള ഭാഗം താഴോട്ട് കറക്കി വെയ്ക്കുക. ഈ സമയം നമ്മൾ ചെയ്യാൻ ഉദ്ദേശിച്ച കാര്യം ചെയ്തതിന് ശേഷം ഡയൽ പഴയ അവസ്ഥയിൽ ആക്കിയാൽ മതിയാകും. ഒട്ടേറെ മറവി രോഗികൾക്ക് പുതിയ അറിവ് ആയിരിക്കും ഇത്. ഇത് ശരിയായ രീതിയിൽ ശീലം ആക്കിയാൽ മറവി പതിയെ മാറിക്കോളും
Post a Comment