മലയാളികളിൽ ഭൂരിഭാഗവും നല്ല ജോലി സ്വപ്നം കാണുന്നവർ ആണ്. ചിലർ നാട്ടിൽ തന്നെ നിൽക്കാനും ഇഷ്ടം ഉള്ളവരാണ്. എന്നാൽ സാമ്പത്തിക ലാഭം ഉണ്ടാകാത്തവർ വിദേശത്തു പോകുന്നു.
നാട്ടിൽ നിന്ന് ലോൺ എടുത്തു വിസ ശരിയാക്കി ആണ് പലരും പോകുന്നത്. അവിടെ ചെന്ന് ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലേക്കു അയക്കും. ഇതിൽ നിന്ന് കുറച്ചു പണം ലോൺ അടക്കും. ഈ ലോൺ തീർന്നു കഴിയുമ്പോൾ അടുത്ത ലക്ഷ്യം ഒരു വീട് പണിയുക എന്നതാണ്. അതിനായി തയ്യാർ എടുക്കും. അതും കുറച്ചു പണം ലോൺ എടുക്കാതെ നടപ്പാക്കാൻ കഴിയില്ല.
പിന്നീട് വിവാഹ ആലോചന വരും അപ്പോൾ അതിന് കുറച്ചു പണം പോകും. അതിന് ശേഷം രണ്ട് മക്കൾ ആവും. ഇപ്പഴത്തെ അവസ്ഥയിൽ അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം. ഇതിന് പണം വേണം. പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരെ വിവാഹം കഴിപ്പിച്ചു വിടുകയും വേണം. നാട്ടിൽ വരുന്ന മൂന്നോ നാലോ മാസം ആയിരിക്കും കുടുംബതോടൊപ്പം. ഓരോ പ്രവാസിയും ഒരുപാട് കഷ്ടപെട്ടാണ് തന്റെ കുടുംബം പടുത്തുയർത്തുന്നത്
Post a Comment