അമ്മയുടെ രുചിയേറിയ കൈപ്പുണ്യം. ഒരു പാചക റാണിയുടെ കഥ


അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഒരു പ്രതേക രുചി ആണ്. അത്‌ വേറെ ഏത് ഭക്ഷണത്തിനും കിട്ടില്ല. ഏറ്റവും കൂടുതൽ ഭക്ഷണം നമ്മുടെ അമ്മ ഉണ്ടാക്കി തന്നതായിരിക്കും നമ്മൾ കഴിച്ചിട്ടുണ്ടാകുക.


അത്തരത്തിൽ സ്നേഹം ചാലിച്ച രുചിയുള്ള ഭക്ഷണം വിളമ്പിയ ഒരു അമ്മയുടെ കഥയാണിത്. എന്ത് കാച്ചികുറുക്കി ഉണ്ടാക്കിയാലും ഭയങ്കര രുചി ആയിരിക്കും. വീട്ടിൽ ഉള്ളവർക്ക് മാത്രം അല്ല അതിഥികൾക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കും. എല്ലാവരും അമ്മയുടെ ഭക്ഷണത്തിന്റെ ആരാധകർ ആണ്. ബേക്കറി പലഹാരങ്ങൾ എല്ലാം ഉണ്ടാക്കാൻ അറിയാം. വൈകുന്നേരം ചായയുടെ ഒപ്പം ചെറുകടികളും കാണും.


അമ്മയുടെ ഈ കഴിവ് മനസിലാക്കി മക്കൾ ഒരു ഭക്ഷണശാല നിർമിച്ചു. ഒരു ആളുകൾ ആ രുചി തേടി അവിടെ എത്തി. ഇപ്പോൾ വീട്ടിൽ ഉള്ളവർക്ക് മാത്രം അല്ല നാട്ടിൽ ഉള്ളവരും നല്ല രുചി അനുഭവിക്കുന്നു. വീട്ടിലെ ജോലിയിൽ ചുരുങ്ങേണ്ടിയിരുന്ന ആൾ ഇന്ന് വലിയ പാചകക്കാരി ആയി. കല്യാണത്തിനും മറ്റു ചടങ്ങുകൾക്കും ഫുഡ്‌ വിതരണം ചെയ്യാൻ തുടങ്ങി. തന്റെ കഴിവിലൂടെ ഒരു സംരംഭം വളത്താൻ കഴിഞ്ഞു


Post a Comment

Previous Post Next Post