സോഷ്യൽ മീഡിയ ഉള്ള കാലത്തും സന്ദേശം അയക്കുന്നത് പോസ്റ്റ്‌ ഓഫീസ് വഴി. വേറിട്ട ഒരു കഥ


സോഷ്യൽ മീഡിയ കൈയടക്കി നിക്കുന്ന ഈ കാലത്തും സന്ദേശം കത്ത് വഴി തന്നെ. സോഷ്യൽ മീഡിയ വന്നതിൽ പിന്നെ നമ്മൾ അയക്കുന്ന സന്ദേശം നിമിഷം നേരം കൊണ്ട് അവർ കാണും. എന്നാൽ ചിലർക്ക് ഇത് പേപ്പർ എടുത്തു പേന കൊണ്ട് അത് എഴുതി കൊടുത്താലേ സമാധാനം ആകും


നമ്മുടെ കഥയിലെ നായകൻ വിദേശത്തു ജോലി ചെയ്യുമ്പോൾ മുതൽ ഉള്ള ശീലം ആണ്. അന്ന് വീട്ടിൽ ഉള്ളവരെയും കൂട്ടുകാരെയും എല്ലാം കത്ത് വഴി ആണ് ആശയവിനിമയം നടത്തിയത്. ഇങ്ങനെ എഴുതി പോസ്റ്റ്‌ ചെയ്യുമ്പോൾ ഒത്തിരി ദിവസം എടുക്കും കത്ത് ചെല്ലാൻ. പിന്നീട് ഇതിന്റെ മറുപടിക്കായി കാത്തിരിപ്പാണ്.


ഇങ്ങനെ തുടങ്ങിയ ശീലം നാട്ടിൽ എത്തിയപ്പോഴും തുടർന്നു. അന്ന് അയച്ചവർക്കെല്ലാം ഇപ്പഴും കത്ത് വഴിയാണ് ആശയവിനിമയം. ഇവരും തിരിച്ചു മറുപടിയും ഇത് വഴി തന്നെ. അന്യം നിന്ന് പോകുന്ന കത്ത് എഴുത്തിനു ഒരു പ്രോത്സാഹനം നൽകുകയാണ് അദ്ദേഹം. പുതിയ തലമുറക്ക് കത്തുകൾ കണ്ടു പരിചയം പോലും ഇല്ലാ. കത്തുകൾ അധികം താമസിക്കാതെ ചരിത്രവും ആകും 

Post a Comment

Previous Post Next Post