നമ്മുടെ നാട്ടിൽ ഒരുപാട് ശില്പികൾ ഉണ്ട്. അവരുടെ കഴിവ് അവരുടെ ശില്പങ്ങളിൽ പ്രതിഭലിക്കുന്നത് കാണാം. ശരിക്കും ജീവൻ തുടിക്കുന്ന ശില്പങ്ങൾ. ഒട്ടേറെ കലാകാരമാർ ഇപ്പഴും തങ്ങളുടെ ജീവിത ഉപാധി ആണ്.
കല്ലുകളിലും തടിയിലും ആണ് ശില്പങ്ങൾ പൊതുവെ കൊത്തി എടുക്കുന്നത്. ഇത് കൊത്തി എടുക്കാൻ ധാരാളം സമയം ആവിശ്യം ഉണ്ട്. വളരെ സൂക്ഷ്മതയോടെ ഇത് ചെയ്യണം. ചില വീടുകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ആണ് കൂടുതലായും ശില്പം ഉപയോഗിക്കുന്നത്. ചെറിയ ശില്പം മുതൽ വലിയ പ്രതിമ വരെ ഉണ്ടാക്കുന്നവരെ നമുക്ക് കാണാൻ കഴിയും.
തലമുറകളായി ഒരു വിഭാഗം ആളുകൾ ഈ ജോലി കൃത്യമായി പിന്തുടർന്ന് പോകുന്നു. ഇത്തരം ജോലികൾ ചെയ്യുന്ന ആളുകൾ പൊതുവെ കുറവാണ്. എന്നിരുന്നാലും പുതു തലമുറയും ഇതിലേക്ക് എത്തിച്ചേരുന്നുണ്ട്. തങ്ങളുടെ കൈവഴക്കം കൊണ്ട് മനോഹരമായ ശില്പം രൂപം കൊള്ളുന്നു. ചിലപ്പോൾ ഇവ വരും കാലഘട്ടത്തിൽ അന്യം നിന്ന് പോയേക്കാം. ഇവയെല്ലാം സംരക്ഷണം കൊടുക്കേണ്ട ചുമതല നമുക്ക് ഉണ്ട്. ഒട്ടേറെ കലാകാരമാർ കഷ്ടപാട് നാം മനസിലാക്കണം
Post a Comment