ചെണ്ട കൊട്ട് മലയാളിക്ക് സുപരിചിതം ആണല്ലോ. ആവേശത്തിന്റെ കൊടുമുടിയിൽ നമ്മളെ കൊണ്ട് എത്തിക്കാൻ ഇതിന് കഴിയും. ഒട്ടേറെ പൂര പ്രമികൾക്ക് അർത്തു ഉല്ലസിക്കാൻ ഇത് ഒരു അഭിഭാജ്യഘടകം ആണ്
ഒരുപാട് കലാകാരന്മാർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഉത്സവ പറമ്പിലും, പള്ളി പെരുന്നാളിനും, ചന്ദനകുടത്തിനും ഇവർ ഇല്ലാതെ പരുപാടി പൂർത്തിയാവില്ല. നട്ടുച്ച വെയിലത്തും മേളത്തിൽ ഒരു മായവും ചേർക്കില്ല. ചെണ്ട മേളം മാത്രം അല്ല ശിങാരി മേളം, പഞ്ചവാദ്യം അങ്ങനെ കുറെ വേർതിരിവും ഉണ്ട്. ഓരോന്നിന്റെയും താളത്തിൽ വ്യത്യാസം ഉണ്ടാവും.
ഒട്ടേറെ ആളുകൾ ചെണ്ട മേളത്തിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. പുതിയ തലമുറയും ഇതിലേക്ക് എത്തുന്നുണ്ട്. ചെണ്ട മേളം പഠിക്കുമ്പോൾ ആദ്യം കല്ലിൽ കൊട്ടിയാണ് പഠിക്കുന്നത്. പിന്നീട് ആണ് ചെണ്ടയിലേക്ക് മാറുന്നത്. ചെണ്ടമേളവും വയലിനും തമ്മിൽ ഉള്ള ഫ്യൂഷനും ഇന്ന് കാണാൻ സാധിക്കും. എന്നാൽ മഴ പെയ്തു കഴിഞ്ഞാൽ ചെണ്ട കൊട്ടാൻ സാധിക്കില്ല. ചെണ്ടയുടെ തോൽ നനയാൻ പാടില്ല. ഇപ്പോൾ ഇറങ്ങുന്ന നാസിക് ഡോൾ പോലുള്ളവ മഴ നനഞ്ഞാലും കുഴപ്പം ഇല്ലാത്തവയാണ്.
Post a Comment