എല്ലാവരുടെയും കൂട്ടത്തിൽ കാണും തമാശ പറയുന്ന ഒരു കൂട്ടുകാരൻ.


നമ്മുടെ ഒക്കെ കൂട്ടത്തിൽ ഒരു കൂട്ടുകാരൻ ഉണ്ടാവും. എപ്പഴും തമാശ പറഞ്ഞു നമ്മളെ ചിരിപ്പിക്കുന്ന ഒരാൾ. ചില സമയത്തു നല്ല ചളിയും പറയും. എല്ലാവർക്കും ആദ്യം ഓർമ്മവരുന്നത് അവനെ ആയിരിക്കും.


ചിരിക്കാൻ വേണ്ടി ഇപ്പോൾ നമ്മൾ ക്യാഷ് മുടക്കാനും തയാറുള്ള കാലത്താണ് ജീവിക്കുന്നത്. ഒരാളെ ചിരിപ്പിക്കുക എന്നത് നിസ്സാരം ആയ കാര്യം അല്ല. അതിന് പ്രതേക കഴിവ് തന്നെ വേണം. നമ്മൾ ഒരു ഗ്രൂപ്പ്‌ ആയി ഇരിക്കുമ്പോൾ തമാശ പറഞ്ഞു ചോദിക്കാറുണ്ട്. തമാശ പറഞ്ഞു പരസ്പരം കളിയാക്കാറുമുണ്ടല്ലോ.


ഒട്ടേറെ ആളുകൾ തമാശ പറഞ്ഞു ചിരിപ്പിച്ചു ക്യാഷ് ഉണ്ടാക്കുന്നു ഉണ്ട്. സിനിമ മേഖല മുതൽ സ്റ്റേജ് ഷോ ചെയ്യുന്ന ഒരുപാട് കലാകാരമാർ നമ്മളെ ചിരിപ്പിക്കുന്നുണ്ട്. റിയാലിറ്റി ഷോകൾ മത്സരവും സംഘടിപ്പിക്കാറുണ്ട്. കൂടുതൽ ആളുകളും തമാശ ഉള്ള ഒരു സിനിമ ആയിരിക്കും കൂടുതൽ കണ്ടിരിക്കുക. അത്‌ എത്ര തവണ കണ്ടാലും മടുക്കില്ല. ചിരിച്ചാൽ ആയുസ്സ് കൂടും എന്ന് പറയുന്നുണ്ട്. എന്തായാലും ജീവിതത്തിലും ഒരു ചെറു പുഞ്ചിരി മുഖത്തു കൊണ്ടുവരുന്നത് നല്ലതാണ്

Post a Comment

Previous Post Next Post