മൈക്ക് സെറ്റുകാരന്റെ ജീവിതം. കളർ ലൈറ്റ് പോലെ നിറം മാറിക്കൊണ്ടിരിക്കും


നമ്മുടെ നാട്ടിൽ അടുത്ത് തന്നെ ഒരു മൈക്ക് സെറ്റുകാരൻ കാണുമല്ലോ. ഏത് ചടങ്ങ് ഉണ്ടകിലും അലങ്കരിക്കാൻ അവർ ഉണ്ടാവും.മഹാമാരി കാലത്ത് ഏറ്റവും കഷ്ടത അനുഭവിച്ചതും ഇവരാണ്. ഒട്ടേറെ തൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്


ഉത്സവപറമ്പിലും, പള്ളിയിലും എല്ലാം ഇവരുടെ സാന്നിധ്യത്തിൽ ആണ് അലങ്കാര പണികൾ നടക്കുന്നത്. രാത്രി മുഴുവനും ഉറങ്ങാതെ കാത്തിരിക്കണം. കറന്റ്‌ പോയാൽ ഉടനെ തന്നെ ജനറേറ്റർ ഇടണം. ഇല്ലെങ്കിൽ നാട്ടുകാരുടെ തെറി ഉറപ്പാണ്. വീടുകളുടെ കേറീതാമസത്തിനും ഇവർ ഉണ്ടാവും


ലൈറ്റ്, പന്തൽ പണിക്കാർ കൂടുതൽ ഉള്ളത് കൊണ്ട് ഇവർക്ക് അസോസിയേഷൻ ഉണ്ട്. അത്‌ വഴി ഒരുപാട് ആനുകൂല്യങ്ങൾ വാങ്ങാനും കഴിയും.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് നല്ല വരുമാനം ലഭിക്കും. ഈ മേഖലയിൽ വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ആയതിനാൽ കെടുപാടുകൾ സംഭവിക്കാൻ സാധ്യത ഉണ്ട്. ആധുനിക സാങ്കേതിക വിദ്യയേ ഉപയോഗിച്ച് ഈ മേഖലയിൽ പുത്തൻ കണ്ടുപിടുത്തം നടക്കുന്നുണ്ട്.ഒരുപാട് ആളുകൾ ഈ മേഖലയിൽ പ്രവർത്തിച്ചു അവരുടെ കുടുംബത്തെയും പോറ്റുന്നു. ഈ മേഖലയിൽ പുതിയ കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post