വീട് മുഴുവൻ കാട് പിടിച്ച അവസ്ഥ. കാടു പിടിച്ചതല്ല ചുറ്റും ഉള്ളത് വെട്ടി കളയാറില്ല. ആദ്യം ആയി വരുന്ന ഒരാൾക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാവും. കാരണം മുഴുവൻ കാടും ചിലതിന്റെ ഇലയിൽ മുട്ടിയാൽ ചൊറിയുന്നതും ഉണ്ടാവും
നമ്മുടെ കഥയിലെ നായകൻ ഒരു ഡോക്ടർ കൂടിയാണ്. വീടിനോട് ചേർന്നാണ് ക്ലിനിക്. ഭാര്യയും ഡോക്ടർ ആണ്. വീടിന് ചുറ്റും മരങ്ങളും ചെടികളും കൊണ്ട് നിറഞ്ഞു നില്കുവാണ്. വീടിന്റെ ഉള്ളിൽ കയറിയാൽ നല്ല തണുപ്പ് ആണ്. പോരാത്തതിന് മേൽക്കൂര മുഴുവനും സോളാർ വെച്ചിട്ടുമുണ്ട്. പ്രകൃതിയോടെ എത്രത്തോളം ഇണങ്ങാവോ അത്രയും ഇണങ്ങും.
ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഒരാൾ വിചിത്രം ആണ്. പലരും വീട്ടിൽ ഉള്ള മരങ്ങൾ വെട്ടി വിൽക്കാൻ ആണ് നോക്കുന്നത്.മരങ്ങൾ വെട്ടുമ്പോൾ വേറൊരു മരം ആരും നടാറില്ല. മരങ്ങൾ മുറിച്ചു മാറ്റുന്നത് മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. നല്ല മനസിന് ഉടമയായ ഡോക്ടറെ മാതൃക ആക്കി എല്ലാവരും പ്രകൃതിയോടെ ഇണങ്ങി ജീവിക്കാൻ ശ്രെമിക്കുക. നാളെത്തെ തലമുറയുടെ നിലനിൽപ്പിനു ഇത് സഹായകം ആവും
Post a Comment