നടൻ ബാലയുടെ പുതിയ പ്രസ്താവന ആണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്നത്. ഉണ്ണിമുകുന്ദൻ നിർമിച്ച രണ്ടാമത്തെ ചിത്രം ആണ് ഷെഫീക്കിന്റെ സന്തോഷം. ഈ ചിത്രത്തിൽ അഭിനയിച്ചവർക്ക് പ്രതിഫലം നൽകിയില്ല എന്ന് ബാല ഒരു ഇന്റർവ്യൂവിൽ പറയുന്നു. ഇതിന് പിന്നാലെ ഒട്ടേറെ വിവാദം ഉണ്ടാവുന്നു.
പിന്നാലെ സംവിധായകൻ അനൂപ് പന്തളം രംഗത്ത് എത്തി. അനൂപ് സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമ ആണ്. ഈ ആരോപണം ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ശമ്പളം കിട്ടി എന്നും കൂടെ അഭിനയിച്ചവർക്ക് കിട്ടി എന്നാണ് വിശ്വസിക്കുന്നത്. ഇത്തരം ആരോപണം ശരിയല്ല പ്രത്യേകിച്ച് സിനിമ വിജയിച്ചു നിൽക്കുന്ന ഈ അവസരത്തിൽ. അനൂപ് സിനിമയിൽ പിന്നാമ്പുറത്തു ഒരുപാട് പ്രവർത്തിച്ച ആളാണ്. ഗുലുമാൽ എന്ന് യൂ ട്യൂബ് ഷോ വഴി ഏറെ ശ്രെദ്ധിക്കപ്പെട്ട ആളാണ്.
അനൂപ് ഫേസ്ബുക്കിൽ കൂടിയാണ് പ്രതികരിച്ചത്. ഒരു സിനിമ എടുത്ത് അതിന്റെ വിജയം ആഘോഷിക്കുമ്പോൾ ഇത്തരം ആരോപണം ഒത്തിരി സമ്മർദ്ദം തരുന്നുണ്ട്. ഇതെപ്പറ്റി ഉണ്ണിമുകുന്ദൻ പ്രതികരിച്ചില്ല. ഉണ്ണിമുകുന്ദൻ നിർമിച്ച ആദ്യ സിനിമ മേപ്പടിയാൻ ആണ്. ഈ സിനിമ റിലീസ് സമയത്ത് ഒട്ടേറെ വിവാദം ഉണ്ടായിരുന്നു. ഒരു പാർട്ടി സിനിമ ആണെന്ന് എല്ലാവരും ആരോപിച്ചു. എന്നാൽ ഇത് പാർട്ടി പടം അല്ലായിരുന്നു. എല്ലാ ആരോപണത്തെയും നേരിടുന്ന ഉണ്ണിമുകുന്ദൻ ഇത് എങ്ങനെ നേരിടും എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്
Post a Comment