മുകുന്ദൻ ഉണ്ണി സിനിമ പരാമർശത്തിൽ ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ വീഡിയോ.സൈബർ സെല്ലിൽ പരാതി നൽകി പിന്നാലെ അറസ്റ്റും



മുകുന്ദൻ ഉണ്ണി ചിത്രത്തിന് എങ്ങനെ സെൻസർ കിട്ടി എന്ന് ചോദിച്ചു ഇടവേള ബാബു രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ കളിയാക്കി കൊണ്ട് യൂ ട്യൂബർ വീഡിയോ ഇറക്കിയിരുന്നു. ഈ വീഡിയോ ഇറങ്ങിയതിനു ശേഷം ഇടവേള ബാബു സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു. ഡവറോളി അണ്ണൻ എന്ന പേരിൽ ഉള്ള യൂ ട്യൂബ് ചാനൽ ആണ് ഇത് പോസ്റ്റ്‌ ചെയ്തത്.


കൃഷ്ണ പ്രസാദ് എന്ന ആളാണ് ഈ ചാനൽ വീഡിയോ ചെയ്യുന്നത്. കുറെ തെറി വിളി വീഡിയോ വഴി ശ്രദ്ധിക്കപെടുകയും പിന്നീട് അത് ഒരു ചാനൽ ആക്കി യൂ ട്യൂബിൽ പബ്ലിഷ് ചെയ്യുന്നുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിലും പ്രൊഫൈൽ ഉണ്ട്. ഒട്ടേറെ ഫോളോവെർസും ഇദ്ദേഹത്തിന് ഉണ്ട്. നെഗറ്റീവ് പബ്ലിസിറ്റി വഴി ഒരുപാട് ആളുകൾ ഇത്തരം വീഡിയോ ചെയ്തു അത്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്.


മുകുന്ദൻ ഉണ്ണി അസോസിയേറ്റ് ചിത്രം ആരാണ് സെൻസർ സെൻസർ ചെയ്തു സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഇടവേള ബാബു ചോദിച്ചിരുന്നു. ചിത്രം ബ്ലാക്ക് ഹ്യൂമർ ഉൾകൊള്ളിച്ചാണ് നിർമിച്ചത്. നായികയുടെ മാസ്സ് ഡയലോഗിൽ പോലും തെറി ഉപയോഗിക്കുണ്ട്. ഇത് ആണ് അദ്ദേഹം ചോദ്യം ചെയ്തത്. വിനീത്ശ്രീ നിവാസൻ ആണ് നായക വേഷത്തിൽ എത്തുന്നത്. നവംബർ 11 റിലീസ് ചെയ്ത ചിത്രം ആഴ്ചകൾക്ക് ശേഷം ഒ. ടി. ടി റിലീസ് എത്തിയിരുന്നു. പിന്നീട് ആണ് കൂടുതൽ ആളുകൾ ഇത് കണ്ട് തുടങ്ങിയത് 

Post a Comment

Previous Post Next Post