ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയ മകൾ ലളിത ചങ്ങമ്പുഴയെ സന്ദർശിച്ചു. തനിക്ക് ഉണ്ടായ പിഴവ് ആണെന്ന് അറിയിച്ചു.വളരെ വാത്സല്യതോടെ ആണ് അവർ സ്വീകരിച്ചെന്നു ചിന്ത പറയുന്നു. ഇവർക്കൊപ്പം ഉള്ള ചിത്രങ്ങളും ഇവർ ഫേസ്ബുക് വഴി പങ്കു വെച്ചിരുന്നു. യുവജന കമ്മീഷൻ അധ്യക്ഷ ആണ് ഇവർ.
ചിന്ത ജെറോം നൽകിയ പ്രബന്ധത്തിൽ ചെങ്ങമ്പുഴ കൃഷ്ണപിള്ളയുടെ "വാഴക്കുല" വൈലോപിള്ളിയുടെ ആണെന്ന തരത്തിൽ ആയിരുന്നു. പിന്നീട് തെറ്റ് പറ്റിയതായി അറിയിച്ചു. ഇതിന് ആയിരുന്നു ഡോക്ടറേറ്റ് ലഭിച്ചതും. ഇതിന് ശേഷം ആണ് ചങ്ങമ്പുഴയുടെ കുടുംബത്ത് എത്തി അവരുടെ മകളെ കണ്ടത്.
ചിന്ത ജെറോമിന് ഒപ്പം കമ്മീഷൻ അംഗങ്ങൾ ആയ പ്രിൻസി കുര്യകൊസും, റെനിഷ് മാത്യുവും ഉണ്ടായിരുന്നു. ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ മകളോടൊപ്പം ഒരു മണിക്കൂർ ചിലവിട്ടതിന് ശേഷം ആണ് അവിടെ നിന്ന് ഇറങ്ങിയത്. ഇതിനോടകം സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾ പ്രത്യക്ഷപെട്ടു. ഇതിന് മുൻപ് ചിന്ത ജെറോം സെൽഫികളെ പറ്റി പരാമർശിച്ചപ്പോഴും ഒരുപാട് ട്രോളുകൾ എത്തിയിരുന്നു. ചിന്തയുടെ ശമ്പളത്തെ പറ്റിയും അടുത്തിടെ ഒരുപാട് ചർച്ചകൾ നടന്നതാണ്
Post a Comment