പ്രജിത്ത്, റീഷ എന്നിവരാണ് മരിച്ചത്. വാഹനം ഓടികൊണ്ടിരുന്ന സമയത്ത് തീപിടിക്കുകയും ഇരുവർക്കും വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാതെ വരുകയും ചെയ്തു. റീഷ പൂർണ ഗർഭിണി ആയിരുന്നു. കണ്ണൂർ ഉള്ള ആശുപത്രിയിൽ എത്തുന്നതിനു നൂറ് മീറ്റർ പുറകിൽ ആണ് സംഭവം.
കാറിൽ ഒപ്പം ബന്ധുക്കളും പുറകിൽ ഉണ്ടായിരുന്നു. ഇവർ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞു. ദമ്പതികൾ അയ പ്രജിത്ത് , റീഷ എന്നിവർക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. പെട്ടന്ന് ഡോർ ലോക്ക് ആയിരുന്നു. കൂടാതെ സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ ഇറങ്ങാൻ സാധിച്ചില്ല. കാറിന് പുറകിൽ ഉള്ളവരെ നാട്ടുകാർ രക്ഷപെടുത്തുകയായിരുന്നു. പരിക്കുകളോട് ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരുടെയും വിവാഹ ശേഷം ഉള്ള രണ്ടാമത്തെ കുട്ടികയുള്ള കാത്തിരിപ്പിൽ ആയിരുന്നു. വണ്ടിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് കൊണ്ടാവാം തീ പടർന്നത് എന്ന് കരുതുന്നു. ഉടൻ തന്നെ ഫയർ ഫോഴ്സ് എത്തി തീ അണക്കുകയും ഇരുവരെയും പുറത്തെടുതെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നാട്ടുകാരും ഫയർ ഫോഴ്‌സും ആണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ പോലീസും സ്ഥലത്തെത്തി
Post a Comment