നടൻ മുരളിയുടെ പ്രതിമ വിവാദത്തിൽ വേറിട്ട പ്രതികരണവുമായി ശില്പി. താൻ ഉണ്ടാക്കിയ പ്രതിമ അല്ല എന്നാണ് അദ്ദേഹം പറയുന്നത്. വേറെ ആരെയോ കൊണ്ട് ഉണ്ടാക്കിയ ശില്പം ആണ്. തനിക്ക് ഇത് നിർമിക്കാൻ 570000 രൂപ നൽകിയിരുന്നു. താൻ ഉണ്ടാക്കിയ പ്രതിമക്ക് രൂപ സാദൃശ്യം ഇല്ലാതെ വന്നതിനാൽ അത് അറിയിച്ചിരുന്നു. അവർ പണം തിരികെ ചോദിച്ചു. ഇത്രയും പണം ഇല്ല എന്ന് അറിയിച്ചു.
ഇതേ തുടർന്ന് ആ തുക എഴുതി തള്ളിയിരുന്നു. താൻ ഉണ്ടാക്കിയ പ്രതിമ ഇപ്പോഴും തന്റെ കയ്യിൽ തന്നെ ആണ്. അതിന്റെ ഫോട്ടോ പുറത്ത് വിട്ടിട്ടില്ല.ശില്പി വിൽസൺ പൂക്കോയി ആയിരുന്നു ഈ ജോലി ഏറ്റെടുത്തത്. ഒട്ടേറെ വിവാദങ്ങൾ സർക്കാരിന് എതിരെ ഉണ്ടായി.സോഷ്യൽ മീഡിയയിൽ ഒട്ടേറെ പരിഹാസ ട്രോളുകൾ പ്രത്യക്ഷപെട്ടു.
അനശ്വര നടൻ മുരളിയുടെ ശില്പം സംഗീത നാടക ആക്കാദമിയിൽ വെയ്ക്കുന്നതിന് വേണ്ടിയായിരുന്നു. ഈ തുക ധനവകുപ്പിൽ നിന്നും ഇടാക്കും എന്ന് സർക്കാർ അറിയിച്ചു.കലയുമായി ബന്ധം ഇല്ലാത്തവർ ആണ് ഇത് വിലയിരുത്താൻ എത്തിയെന്ന നിലപാടിൽ ആണ് ശില്പി.
The Sculptor wilson theekoyi sangeetha akkadhami
Post a Comment