ഒട്ടേറെ സിനിമയിൽ കൂടി ശ്രദ്ധിക്കപ്പെട്ട നടിയാണ് സംയുക്ത മേനോൻ. ഇപ്പോൾ ഇവർ വേറിട്ട ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മലയാള സിനിമ ലൊക്കേഷനിൽ എത്തുമ്പോൾ ടോയ്‌ലെറ്റുകൾ വൃത്തിഹീനം ആയിരിക്കും. മിക്കത്തിനും മര്യാദക്ക് വാതിൽ പോലും കാണാറില്ല. ആ അവസ്ഥയിൽ തന്നെ അത് ഉപയോഗിക്കുകയും വേണം.
സംയുക്ത മേനോൻ എന്ന തന്റെ ജാതി വാൽ തിരുത്തി സംയുക്ത എന്നാക്കിയിരുന്നു തനിക്ക് ആ പേരിൽ അറിയപ്പെട്ടാൽ മതിയെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇത് ഒട്ടേറെ ട്രോളുകളും വിവാദങ്ങളും സൃഷ്ടിക്കപ്പെട്ടു. തന്റെ വ്യക്തമായ നിലപാട് തുറന്ന് പറയുന്ന ഒരാളാണ് സംയുക്ത. ടോയ്‌ലെറ്റ് വൃത്തിയുടെ കാര്യത്തിലും സംയുക്ത ലൊക്കേഷനിൽ പ്രതികരിച്ചിരുന്നു.
മലയാള സിനിമയിൽ ഇനി അഭിനയിക്കാൻ താരം മടി കാണിക്കുകയാണ്. ചെറിയ സിനിമയുടെ പ്രൊമോഷന് എത്തുന്നില്ല എന്ന് ആരോപിച്ചു ഷൈൻ ടോം ചാക്കോ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ ആണ് കൂടുതലായും അഭിനയിക്കുന്നത്. അവിടെ ചെന്നാൽ സഹപ്രവർത്തകർ നല്ല ബഹുമാനത്തോട് കൂടിയാണ് പെരുമാറുന്നത്. എന്നാൽ മലയാളത്തിൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ധനുഷ് ചിത്രത്തിന്റെ പ്രൊമോഷന് എത്തിയപ്പോൾ ആയിരുന്നു താരത്തിന്റെ പ്രതികരണം.
Samyuktha menon about Malayalam cinema location toylet cleaning
Post a Comment