നടൻ ബാലയുടെ കരൾ മാറ്റി വച്ചു.ഒരുമാസമായി ചികിത്സയിലായിരുന്നു


നടൻ ബാല കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ ആയിരുന്നു. മാർച്ച്‌ മാസം ആദ്യം ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും കരൾ രോഗത്തിന് ചികിത്സ തേടുകയും ചെയ്തിരുന്നു. കരൾ മാറ്റി വെയ്ക്കണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു ഇതേ തുടർന്ന് തനിക്ക് ജോജിച്ച ഒരു ദാതാവിനെ കണ്ടെത്തി ശത്രക്രിയ നടത്തുക ആയിരുന്നു.


ആശുപത്രിയിൽ അഡ്മിറ്റ് അയ ശേഷം ആദ്യ ഭാര്യ അമൃതയും മകളും ബാലയെ ആശുപത്രിയിൽ വന്ന് കണ്ടിരുന്നു. അമൃതയുടെ അനിയത്തി അഭിരാമിയും ബാലയെ കാണാൻ എത്തിയിരുന്നു. അന്ന് മാധ്യമങ്ങളോട് മറുപടി ആയി ബാലച്ചേട്ടൻ ഓക്കേ ആണെന്ന് അഭിരാമി അറിയിച്ചു.


നടൻ ബാല ഒട്ടേറെ വിവാദങ്ങളിലേക്ക് എത്തിപെടുന്ന ഒരാൾ കൂടിയാണ്. അടുത്തിടെ ഒട്ടേറെ വിവാദങ്ങൾ വഴി ശ്രദ്ധിക്കപെട്ടു. എല്ലാവരും ബാലക്ക് വേണ്ടി പ്രാർത്ഥിച്ചു. ഉണ്ണിമുകുന്ദൻ ഉൾപ്പെടെ സുഖവിവരം അന്വേഷിച്ചിരുന്നു. തമിഴിലും മലയാളത്തിലും ഒട്ടേറെ വേഷങ്ങളിൽ എത്തി. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ചു. തമിഴ്നാട് സ്വദേശി ആയതിനാൽ മലയാളം പറയുമ്പോൾ ക്ലിയർ അല്ലാതെ ആണ് അദ്ദേഹത്തിന്റെ സംസാരം. അടുത്തിടെ ഇത്തരത്തിൽ ഉള്ള ഒരു സംഭാഷണം ടിനി ടോം വഴി പുറത്ത് വന്നിരുന്നു. പെട്ടന്ന് സുഖമായി ശക്തമായി താരത്തിന്റെ തിരിച്ചു വരവാണ് കാത്തിരിക്കുന്നത്.

Post a Comment

Previous Post Next Post