റോബിൻ ബസ്സ് ഉടമക്ക് ആശ്വാസം. ബസ്സിന്റെ പെർമിറ്റ് റദ്ധാക്കിയത് ഹൈകോടതി മരവിപ്പിച്ചു. പക്ഷെ ബസ്സ് ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണ്.പത്തനംതിട്ട എ. ആർ ക്യാമ്പിൽ ആണ് വാഹനം ഇപ്പോഴും.
കോയമ്പത്തൂർ നിന്നും തിരികെ പത്തനംതിട്ടക്ക് വരുമ്പോൾ ആയിരുന്നു ബസ്സ് തടഞ്ഞു കസ്റ്റഡിയിൽ എടുക്കുന്നത്.പെർമിറ്റ് ലംഘനം നടത്തി എന്ന കുറ്റം ആരോപിച്ചായിരുന്നു ബസ്സ് പിടിച്ചത്. വെളുപ്പിന് മൂന്നു മണിയോടുകൂടി ബസ്സ് ടാർഗറ്റ് ചെയ്തു ആർ.ടി. ഒ യും പോലീസ് സേനയും കാത്തിരുന്നു. പിന്നീട് ബസ്സ് തടഞ്ഞു വണ്ടി ക്യാമ്പിൽ എത്തിക്കാൻ പറഞ്ഞു.
പിന്നീട് വണ്ടിയുടെ പെർമിറ്റ് റദ്ധാക്കാനും ഡ്രൈവർമാരുടെ ലൈസൻസ് റദ്ധാക്കാനും പോലീസ് തീരുമാനം. അങ്ങനെ വണ്ടിയുടെ പെർമിറ്റ് കട്ട് ചെയ്യുന്നു. പിന്നീട് കോടതി ഇടപെട്ട് ഇത് മരവിപ്പിച്ചു. ഇപ്പോഴും ബസ്സ് കസ്റ്റഡിയിൽ ആണ്. ബസ്സ് ഇറങ്ങിയാൽ വീണ്ടും സർവീസ് തുടങ്ങും എന്നാണ് ഉടമ റോബിൻ ഗിരീഷ് പറയുന്നത്.
Post a Comment