ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ശനിയാഴ്ചവരെയുള്ള ഓൺലൈൻ ബുക്കിങ് പൂർത്തിയായി

 

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. നാല് ദിവസമായി നല്ല തിരക്ക് അനുഭവപെടുന്നുണ്ട്. ഇതിനോടകം ശനിയാഴ്ച വരെയുള്ള ഓൺലൈൻ ബുക്കിങ് പൂർത്തിയായി.75000 ആളുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ ബുക്കിങ് വഴി ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആണ് ബുക്കിങ് ആരംഭിച്ചത്. ഇത്തരത്തിൽ 90000 ഭക്തർ എത്തുന്നുണ്ട് ദർശനത്തിന്.


ഇന്ന് ഡിസംബർ 6 ബാബറി മസ്തിജ് ദിനം ആയതുകൊണ്ട് പ്രതേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബോംബ് സ്കാഡ് പരിശോധന , ഡ്രോൺ പരിശോധന എന്നിവ നടത്തി. കേന്ദ്ര സേന ആണ് സുരക്ഷ പരിശോധനക്ക് മുൻകൈ എടുക്കുന്നത്. ഭക്തരുടെ തിരക്ക് നിയത്രിക്കുന്നത്തിന് ക്യു കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചു. തിരുപാച്ചി മോഡൽ ക്യു കോംപ്ലക്സ് ആണ് സജ്ജകരിച്ചിരിക്കുന്നത്. ഇത് തിരക്ക് കൂടുന്ന സമയത്ത് മാത്രമേ ഇവ ഉപയോഗിക്കുന്നുള്ളൂ


ചെന്നൈയിലെ വെള്ളപൊക്കം കണക്കിലെടുത്തു ഭക്തർക്ക് തിരികെ പോകാൻ ബസുകൾ ക്രമികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറുകൾ ക്യുവിൽ കാത്തിരുന്നാണ് ഭക്തർക്ക് ദർശനം ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം ഈ മണ്ഡലകാലത്താണ് തിരക്ക് കൂടുതൽ അനുഭപ്പെട്ടത്.

Post a Comment

Previous Post Next Post