നടനും മിമിക്രി കലാകാരനും ആയ കൊല്ലം സുധിയോട് ഒപ്പം ഉള്ള ഫോട്ടോ മാറ്റുവാൻ ആവിശ്യപെട്ട് സോഷ്യൽ മീഡിയ. ഭാര്യ രേണുവിനോട് ആണ് കമന്റ് ആയി ആളുകൾ ഇടുന്നത്. രേണു ദാസേട്ടൻ കോഴിക്കോട് ആയുള്ള ഫോട്ടോ ഷൂട്ടിന് ശേഷമാണ് ഇത്തരത്തിൽ വിമർശനവുമായി എത്തിയത്.
രേണു സോഷ്യൽ മീഡിയ വഴി ഒട്ടേറെ വിമർശനം നേരിട്ടിട്ടുണ്ട്. ഇതിന് മുൻപ് സുധിയുടെ മണമുള്ള സ്പ്രേ നിർമിച്ചപ്പോൾ ഒട്ടേറെ വിമർശനം നേരിട്ടിരുന്നു. അന്ന് അവതരിക ലക്ഷ്മി നക്ഷത്ര ആണ് ഇത്തരത്തിൽ രേണുവിന് സ്പ്രേ നിർമിച്ചു നൽകിയത്. അന്ന് ലക്ഷ്മി ഇത് വ്ലോഗ് ആയി വീഡിയോ യൂ ട്യൂബിൽ ഇട്ടിരുന്നു. ലക്ഷ്മിയും ഒപ്പം രേണുവും ഒരേപോലെ സോഷ്യൽ മീഡിയ വിമർശനത്തിന് ഇരയായിരുന്നു. ഇന്നിപ്പോൾ വീണ്ടും രേണു ഫോട്ടോ ഷൂട്ട്, റീൽസ് വീഡിയോ ഒക്കെയായി വീണ്ടും പ്രതക്ഷപെട്ടപ്പോൾ ആണ് ഇത്തരം വിമർശനം ഉണ്ടായത്.
കൊല്ലം സുധിക്ക് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. അദ്ദേഹതിന്റെ ക്യാരക്ടറും തമാശകളും എല്ലാ സുധിയെ വേറിട്ട് നിർത്തി. സുധിയുടെ വിയോഗം ഒട്ടേറെ ആരാധകരെ വിഷമത്തിൽ ആക്കിയിരുന്നു. അത്തരത്തിൽ ഒരാളുടെ ഭാര്യയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി ഫോട്ടോഷൂട്ട്കൾ എത്തുമ്പോൾ ഇത്തരം പ്രതികരണം സ്വാഭാവികം ആണ്. ഇക്കാരണത്താൽ ആണ് സോഷ്യൽ മീഡിയയിൽ സുധിയുടെ പിക്ചർ വെച്ചിരിക്കുന്നത് നീക്കം ചെയ്യാൻ ആവിശ്യപെടുന്നത്. ഇക്കാര്യത്തിൽ രേണുവിന്റെ മറുപടി തന്റെ ഭർത്താവിന്റെ ഒപ്പം ഫോട്ടോ ആണ് അത് മാറ്റാൻ കഴിയില്ല എന്നാണ് മറുപടി നൽകിയത്. മരിച്ചാലും സുധി തന്നെ ആണ് ഭർത്താവ് എന്നും കൂട്ടിച്ചേർത്തൂ.
Post a Comment