നിരവധി എം. എൻ. ആർ. ഈ വെണ്ടർസ് ആണ് കേരളത്തിൽ നിന്ന് ഉള്ളത്. ഇപ്പോൾ ഏകദേശം 900 ന് മുകളിൽ വെണ്ടർസ് കേരളത്തിൽ ഉണ്ട്. ബാങ്ക് ലോൺ സൗകര്യവും ലഭ്യമാണ്. മൂന്നു കിലോ വാട്ടിന് രണ്ട് ലക്ഷവും 7% പലിശയിൽ ലോൺ ലഭ്യമാണ്. രണ്ട് ലക്ഷത്തിന് മുകളിൽ ആവുമ്പോൾ പലിശ 8.5% മുതലും ലഭ്യമാണ്. വിവിധ ബാങ്ക് പലിശ നിരക്കിൽ വ്യതിയാനം ഉണ്ട്.ഇത് വഴി സാധാരണ ജനങ്ങൾക്കും സോളാർ എന്ന സ്വപ്നം പൂവണിയും.
ഇനി വരുന്ന തലമുറക്ക് വേണ്ടി ഊർജം സുലഭം ആക്കാൻ നമ്മൾ ഇപ്പോഴേ ശ്രമിക്കേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സോളാർ കൂടുതൽ പ്രോത്സാഹനം നൽകുന്നു. സോളാറിനെ പ്രോത്സാഹനം നൽകുന്നത് വഴി പെട്രോൾ വാഹനം ഉപയോഗം കുറച്ച് ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ പ്രോത്സാഹനം നൽകാനാണ് തീരുമാനം. ഇത് വഴി മലിനീകരണം കുറക്കുവാനും സാധിക്കും. ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ നിരത്തിൽ ഇറക്കാൻ വേണ്ടി ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ ഇളവ് വരുത്തിയിട്ടുണ്ട്.
സോളാർ വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ ഓൺഗ്രിഡ് പ്രൊജക്റ്റുകൾ ആണ് നടക്കുന്നത്. ഇവ പൂർണമായും ഗ്രിഡിലേക്ക് പോവുന്നു. സ്റ്റോറേജ് സംവിധാനം ഇല്ലാത്തതിനാൽ വൈദുതി ഇല്ലാത്ത സമയത്ത് ഉപയോഗിക്കാൻ കഴിയാതെ വരുന്നു. അതിന് ഒരു പരിഹാരം ആയി ഹൈബ്രിഡ് ഇൻവെർട്ടറിനെയും കൂടുതൽ പ്രോത്സാഹനം നൽകേണ്ടത്
#renjithkulathur
#Solarongrid #kerala #mnre #pmsuryaghar
Post a Comment