നിങ്ങളുടെ സ്വപ്ന ഭവനം സാധ്യം ആകാനുള്ള 10 ടിപ്പുകൾ

 




വീട് നിർമാണം ഏറെ ശ്രദ്ധിച്ചു ചെയ്യേണ്ടതാണ്. കുറഞ്ഞത് 30 വർഷത്തിന് മുകളിൽ എങ്കിലും ഈട് നിൽക്കുന്ന രീതിയിൽ തന്നെ നിർമിക്കാൻ ശ്രദ്ധിക്കുക. നല്ല മെറ്റീരിയൽ തന്നെ ഉപയോഗിച്ച് ചെയ്യുക. ഇപ്പോ വിലക്കുറവിൽ നമ്മൾ സാധനം വാങ്ങിയാൽ അത്‌ ചിലപ്പോൾ 10 വർഷം മാത്രം ഈട് നിൽക്കുന്ന ഒന്ന് മാത്രം ആയിരിക്കും.


നമുക്ക് വീട് നിർമാണം തുടങ്ങുന്ന മുന്നേ തന്നെ വ്യക്തമായ പ്ലാനിങ് അത്‌ പേപ്പറിലും നമ്മുടെ മനസിലും ഉണ്ടായിരിക്കണം. ഇതിന് ഒരു എഞ്ചിനീയർ അല്ലെങ്കിൽ ഒരു ആർക്കിടെക് സമീപിക്കാം. നമ്മുക്ക് ഇത് രണ്ട് തരത്തിൽ ചെയ്യാം.ഒരു ഫുൾ ടൈം വീട് പണി നോക്കാൻ ഏല്പിക്കാം അല്ലെങ്കിൽ പ്ലാൻ, ഡിസൈൻ, ഇന്റീരിയർ എന്നിവ മാത്രം നൽകാം. വീടുകൾ 1000sq മുകളിൽ വരുന്നതിന് എല്ലാം വീടുകളിലും മഴ വെള്ള സംഭരണി വേണം.


വീട് പണിയുമ്പോൾ കൃത്യമായി അതിന് ഒരു സ്ഥലം തിരഞ്ഞെടുക്കണം. ഇത് റോഡ് നിരപ്പായ സ്ഥലം ആയിരിക്കും ഉചിതം. റോഡിനേക്കാൾ താഴ്ന്ന സ്ഥലം പരിഗണിക്കാതെ ഇരിക്കുക. കാരണം മഴ സമയം മുഴുവൻ വെള്ളവും മണലും വീടിന് മുന്നിൽ എത്തും.ആയതിനാൽ റോഡ് നിരപ്പിൽ നിന്നും കുറച്ചു പൊങ്ങി നിൽക്കുന്നത് ആണ് ഉചിതം.


വീടിന് ഉള്ള പ്ലാൻ റെഡി ആയി എങ്കിൽ നിങ്ങളുടെ സ്ഥലം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ നിന്നും പെർമിഷൻ എടുക്കണം. വരച്ച പ്ലാൻ അനുബന്ധ അപേക്ഷ ഫീസ് ഉൾപ്പെടെ അടച്ചു പെർമിഷൻ എടുക്കണം. വീടിന്റെ അളവിന് അനുസരിച്ചു ആയിരുന്നു നിശ്ചിത തുക പഞ്ചായത്ത്‌ ഈടാക്കുന്നത്. വീട് നിർമാണം പൂർത്തിയായ ശേഷവും കംപ്ലീഷൻ വരച്ചും കൊടുക്കണം.പെർമിഷൻ എടുക്കാൻ നമ്മൾ ആദ്യം വരച്ചു കൊടുത്ത പ്ലാനിനെക്കാൾ അളവിൽ കൂടുതൽ കംപ്ലീഷൻ പ്ലാനിൽ ഉണ്ടേ എങ്കിൽ അളവിൽ കൂടിയതിനു നമ്മൾ പഞ്ചായത്തിൽ പണം അടക്കേണ്ടി വരും.


പെർമിഷൻ കിട്ടിയതിനു ശേഷം മാത്രം പണികൾ ആരംഭിക്കുക. ആദ്യം വീട് പണിയാൻ ഉള്ള സ്ഥലം നിരപ്പാക്കുക. പിന്നീട് പ്ലാൻ പ്രകാരം ഉള്ള പ്ലിന്ത് ഏരിയ മാർക്ക് ചെയ്തു വാനം എടുക്കുക. കല്ല് ഉപയോഗിച്ച് ആണ് പണിയുന്നത് എങ്കിൽ മണ്ണ് ബലം ഉള്ള ഏരിയ വരെ ആഴത്തിൽ കുഴി എടുക്കുക. മണ്ണിന് കട്ടി കുറവാണേൽ അടിയിൽ പി. സി. സി ചെയ്യുക. നിങ്ങളുടെ ബഡ്ജറ്റ് ബാധിക്കില്ല എങ്കിൽ ഉറപ്പായും ഫില്ലർ ഇട്ട് തന്നെ പണിയുക. ഇത് കൂടുതൽ ഉറപ്പാകും. വീടിന്റെ അടിത്തറ തന്നെയാണ് ഏറ്റവും പ്രാധാന്യം. ബെൽറ്റ്‌ കെട്ടി മണ്ണ് ഫിൽ ചെയ്യുക വാനത്തിൽ.


പിന്നീട് കട്ടിള മരത്തിന്റെ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അതിന്റെ ഗുണമേന്മ പരിശോധിക്കുക. മരത്തിന്റെ ഉപയോഗിക്കുമ്പോൾ തീർച്ചയായും പെസ്റ്റ് കണ്ട്രോൾ കോറ്റിംഗ് ചെയ്യുക. പിന്നീട് ചിതൽ ശല്യം വന്നേക്കാം ഇത് ഒഴിവാകാൻ സഹായിക്കും. അതല്ല നിങ്ങൾ അലുമിനിയം കട്ടിലകൾ ആണ് ഉപയോഗിക്കുന്നത് എങ്കിലും ചിതൽ ശല്യം ഉണ്ടായേക്കാം. ഇതിനെതിരെ പെസ്റ്റ് കണ്ട്രോൾ ചെയ്യുന്നത് ആയിരിക്കും ഉചിതം. തടികൾ ആണെങ്കിൽ കൃത്യമായി പ്രൈമർ അടിക്കുക. പോളിഷ് ചെയ്യുന്നവ ടെർമിനേറ്റർ അടിക്കുക.


ഇതിന് ശേഷം കട്ട കെട്ടി തുടങ്ങുമ്പോൾ സിമെന്റ് കട്ട, അല്ലെങ്കിൽ ഇഷ്ട്ടിക ചില ഇടങ്ങളിൽ വെട്ടുകല്ല് എന്നിവ ആയിരിക്കും ഉണ്ടാവുക. നിങ്ങൾക്ക് ഉചിതമായത് തിരഞ്ഞെടുക്കുക. കട്ടയുടെ ബലം കൃത്യമായി പരിശോധിക്കണം. കൂടാതെ കട്ടകൾ നിർമിച്ചു അത്‌ 20 ദിവസം കഴിഞ്ഞു ഉള്ളവ മാത്രം ഉപയോഗിക്കുക. കൃത്യമായ സെറ്റിങ് കഴിയാതെയും ചിലർ കട്ട വിൽക്കും. അതിനാൽ നിങ്ങൾ നേരിട്ട് ഗുണനിലാവാരം ഉറപ്പാക്കുക. സിമെന്റ് ഉപയോഗിക്കുമ്പോൾ കട്ട കെട്ടുന്നതിനും തേപ്പിനും വാർപ്പിനും ഒക്കെ ഉചിതമായത് തിരഞ്ഞെടുക്കുക.


സിമെന്റ് ആയത് കൊണ്ട് പണിതീരുന്നിടം അടുത്ത ദിവസം നനച്ചു കൊടുക്കുക. നല്ലത് പോലെ എല്ലാ ദിവസവും നനച്ചു കൊടുക്കുന്നത് നല്ലതാണ്. സിമെന്റ് കൃത്യമായി സെറ്റ് അവനും ചൂട് അടിച്ചു സിമെന്റ് പൊട്ടാതിരിക്കാനും ഇത് സഹായിക്കും. കട്ട കെട്ടുമ്പോൾ തന്നെ എയർ ഹോൾ സ്പേസ് ഇടുക. പിന്നീട് ഇത് കുത്തിപൊട്ടിച്ചു ചെയ്യാതെ ഇരിക്കാം ഇത് സഹായം ആവും.അത്‌ പോലെ   എക്ക്സോക്ക്സ്റ്റ് ഉള്ള ഭാഗത്തും അത്‌ വെക്കാൻ സ്ഥലം ഇടുക.ഷെയ്ഡ് വാർപ്പിനും മെയിൻ വാർപിനും ഇലക്ട്രിക്കൽ പൈപ്പ് ഇട്ട് വെയ്ക്കുക. വയറിംഗ് സമയം വയർ വലിക്കുന്നത് എളുപ്പമാകും.


വാർപ്പ് തട്ട് പൊളിച്ചു കഴിഞ്ഞ്  തേപ്പിന് മുൻപായി ഭിത്തി വയറിങ്ങിന് വെട്ടി പൈപ്പ് ഇട്ട് വെയ്ക്കുക. അത്പോലെ തന്നെ ബാത്‌റൂമിൽ പൈപ്പ്, ക്ലോസെറ്റ്, ഷവർ,വാഷ് ബേസ്ൻ പൈപ്പ് എന്നിവക്കുള്ളതും തേപ്പിന് മുൻപ് പൈപ്പ് ഇട്ട് വെയ്ക്കുക.തെയ്ക്കുമ്പോളും കോൺക്രീറ്റ് ചെയ്യുമ്പോഴും പൈപ്പ് പൊട്ടാതെ നോക്കണം. പൈപ്പ് പൊട്ടിയാൽ വയറിങ് ചെയ്യുമ്പോൾ ബുദ്ധിമുട്ട് ആവും.


വയറിംഗ് ചെയ്യുന്ന സമയത്തു നല്ല വയർ ഉപയോഗിച്ച് ചെയ്യുക. ഭിത്തിയിൽ വെയ്ക്കുന്ന മെറ്റൽ ബോക്സ്ക്കൾ തുരുമ്പ് എടുക്കാത്തത് വെയ്ക്കുക. ഉറുമ്പ് എന്നിവ കേറാത്ത രീതിയിൽ ഗ്യാപ്പുകൾ ഫിൽ ചെയ്യുക. സ്വിച്ച് നല്ല ക്വാളിറ്റി ഉള്ളവ തിരഞ്ഞെടുക്കുക. അത്തരം സ്വിച്ച്കൾ കൂടുതൽ കാലം ഈട് നില്കും. എൽ. ഈ. ഡി ലൈറ്റ് ഉപയോഗിക്കുന്നത് ആരിക്കും ഉചിതം. റൂമിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നത് നല്ലതാണ്. രാത്രിയിൽ എഴുന്നേൽക്കുബോൾ നമ്മുടെ കൂടെ റൂമിൽ ആളുടെ ഉറക്കം നഷ്ടപെടില്ല. ഫ്ലഡ് ലൈറ്റ് ബെഡ് താഴെ മാത്രമേ പ്രകാശം കിട്ടുകയുള്ളു. എ. സി, ഹീറ്റർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, ഇലക്ട്രിക് ചിമ്മിനി, എന്നിവക്ക് വേണ്ട പോയിന്റ് ഇട്ട് വെയ്ക്കുക 


പ്ലബിങ് സെക്ഷനിൽ വേസ്റ്റ് ടാങ്ക്, സെപ്റ്റിക് ടാങ്ക് എന്നിവ വേർതിരിച്ചു തന്നെ കൊടുക്കുക. റെഡി മെയ്ഡ് ടാങ്കുകൾ വലിപ്പം ഉള്ളത് വെയ്ക്കുക.വാഷ് ബെയ്‌സെൻ, വാഷിംഗ്‌ മെഷിൻ എന്നിവയുടെ വെള്ളം വരുന്നത് ഒരു ടാങ്ക് ആയി ക്രമീകരിക്കുക. ഹീറ്റർ കണക്ഷൻ ഉള്ള സിപിവിസി പൈപ്പ് ഉപയോഗിക്കുക. ബാത്‌റൂമിന് ഉള്ളിൽ ഭിത്തിയിൽ എല്ലാ പൈപ്പ് കണക്ഷനും സിപിവിസി പൈപ്പ് തന്നെ ഇടുക. കൃത്യമായി ഭിത്തിയിൽ ഉള്ള പൈപ്പിന് പശ നന്നായി ഇടുക. ടൈൽസ് ഇട്ട ശേഷം ലീക്ക് വരാത്ത രീതിയിൽ ആയിരിക്കണം പൈപ്പ് ഇടാൻ. ഷവറുകൾക്ക് ഡൈവെർട്ടർ സിസ്റ്റം ഉപയോഗിച്ച് ചൂട് വെള്ളം, ടാപ്, ഷവർ എന്നിവ ഒറ്റ കണക്ഷനിൽ തീരും.



ടൈൽസ് ഇടുമ്പോൾ പ്രാധാനമായും എത്ര ഏരിയയിൽ ഇടണം എന്ന് അളന്നു നോക്കണം. കൃത്യമായി അളന്നിലെങ്കിൽ ടൈൽസ് എണ്ണത്തിൽ കുറവോ കൂടുതലോ സംഭവിക്കാം. എപ്പോക്സി ഇടുന്നുടെങ്കിൽ അതിന്റെ പശ, സ്പേസ്ർ എന്നിവ കൂടി വാങ്ങുക.കൂടാതെ ബാത്‌റൂമിൽ ടൈൽസ് ഇടുമ്പോൾ റോഫ് പോലുള്ള മിക്സിങ് കൂടി ഉപയോഗിക്കുക. നനവ് കൂടുതൽ ഉള്ള സ്ഥലം ആയത് കൊണ്ട് ഇവ പിന്നീട് ലീക്ക് ഉണ്ടാവും. ഇതിന് സിമെന്റ് ഒപ്പം റോഫ് മിക്സ്‌ കൂടി ഉപയോഗിക്കുക. ടൈൽസ് ഇറക്കിയ ശേഷം പൊട്ടിയ ടൈൽസ് ഉണ്ടോ എന്ന് പരിശോധന നടത്തുക. അങ്ങനെ പൊട്ടിയത് മാറി വാങ്ങുക. എപ്പോക്സി ഇടുമ്പോഴും കൃത്യമായി ലൈൻ കീപ്പ് ചെയ്തു ഇടുക.ബാത്‌റൂമ്, അടുക്കള എന്നിവിടങ്ങളിൽ മിനിസം ഇല്ലാത്തത് ഇടുക. ഇല്ലെങ്കിൽ വെള്ളം വീണു തെന്നാൻ സാധ്യത ഉണ്ട്. ഗ്രാനൈറ്റ് അല്ലെങ്കിൽ മാർബിൾ ഉപയോഗിക്കുക ആണേൽ അതിന് അടിയിൽ കൃത്യമായി സിമെന്റ് ഫിൽ ചെയ്യുക ഗ്യാപ്പോ എയറോ കയറിയാൽ പിന്നീട് ഇളകാൻ സാധ്യത ഉണ്ട്. അത്‌ കൃത്യമായി സൂക്ഷിക്കുക.


തേപ്പിന് ശേഷം വീട് നന്നായി ഭിത്തി നനക്കുക പിന്നീട് വൈറ്റ് വാഷ് ചെയ്യുക. വൈറ്റ് വാഷ് ചെയ്യുന്ന വഴി തേപ്പ് നടക്കുമ്പോൾ ഉണ്ടായിരുന്നു ചെറിയ സുഷിരങ്ങൾ അടയാൻ സഹായിക്കും. വൈറ്റ് അടിച്ചു കുറച്ചു ദിവസത്തിന് ശേഷം പുട്ടി അടിക്കുക. ഭിത്തിയിൽ ജലത്തിന്റ സാന്നിധ്യം ഉണ്ടെങ്കിൽ പിന്നീട് പുട്ടി ഇളകി പോകും. ഇത് കൃത്യമായി ഉറപ്പ് വരുത്തി പുട്ടി ഫിനിഷിങ് ചെയ്യുക. ടെറസിന് മുകളിൽ വൈറ്റ് വാഷിന് ഒപ്പം ഡോക്ടർ ഫിക്സിറ്റ് പോലുള്ള ലീക്ക് പ്രൂഫ് കൂടി മിക്സ്‌ ചെയ്തു അടിക്കുക. പുട്ടി അടിച്ചു ഫിനിഷിങ് ആയ ശേഷം പെയിന്റ് അടിക്കാം രണ്ട് കോട്ട് അടിക്കുന്നത് ആണ് ഉചിതം. വീടിനോട് ചേർന്ന് മരങ്ങളിൽ നിന്നോ ഇലയിൽ നിന്നോ വെള്ളം വീഴാൻ സാധ്യത ഉണ്ടേൽ മരത്തിന്റെ ചില്ല വെട്ടുന്നത്  നല്ലത് ആയിരിക്കും. ഇത് വഴി ഭിത്തിയിൽ പായൽ പിടിക്കുന്നത് ഒഴിവാക്കാം. വീടിന് ഇണകുന്ന നിറം സെലക്ട്‌ ചെയ്യുക. ഇപ്പോൾ ത്രീ ഡീ എഫക്ട് പ്ലാനിൽ ചെയ്താൽ ഏത് രീതിയിൽ വീട് പെയിന്റ് അടിച്ചാൽ അനുയോജ്യം ആകും എന്ന് മനസിലാക്കാം.



ഇന്റീരിയർ ആണ് ഒരു വീടിനെ കൂടുതൽ ഭംഗി ആക്കുന്നത്. ഇതിനായി വീടിന്റെ കിച്ചൻ കാബോർഡ്, റൂം കാബോർഡ് എന്നിവ നിർമിക്കണം. ഇതിനായി തടി, മുൾട്ടിവുഡ്, അലുമിനിയം എന്നീ മെറ്റീരിയൽ തിരഞ്ഞെടുക്കാം. ഈട് നിൽക്കുന്നവ ആയിരിക്കണം ഇവ കിച്ചണിൽ ഒക്കെ വെള്ളം സാന്നിധ്യം ഉള്ളതിനാൽ കുറഞ്ഞ മെറ്റീരിയൽ ചിലപ്പോൾ പെട്ടന്ന് നശിച്ചേക്കാം. അതിന് പകരം നല്ല മെറ്റീരിയൽ തന്നെ ഉപയോഗിക്കുക. അത്‌ പോലെ തന്നെ കനലുകൾ ബ്ലൻഡ്‌സ് ഇടുകയാനേൽ കൂടുതൽ ഭംഗി ആവും. അതല്ല തുണി ആണെങ്കിലും നല്ല മെറ്റീരിയൽ ഉപയോഗിക്കാം. ഭിത്തിയിലെ പെയിന്റിംഗ് അനുസരിച്ചു ഇത് തിരഞ്ഞെടുക്കുക. വീടിന് ഉള്ളിൽ ചെറിയ പ്ലാന്റ്സ് വെക്കുന്നത് നല്ലതാണ്. പ്ലാസ്റ്റിക് പ്ലാന്റ് ഒഴിവാക്കുക. നാച്ചുറൽ പ്ലാന്റ് വെയ്ക്കുക. അതിൽ വെള്ളം ഒഴിക്കാനും ഉള്ള സൗകര്യത്തിൽ വെയ്ക്കുക. വെള്ളം ഒഴിക്കുന്ന വഴി വീടിന് ഉൾഭാഗം വൃത്തികേട് ആവാതെ നോക്കുക. മുകളിലെ സീലിംഗ് ജിപ്സം ഇട്ട് ചെയ്തു നല്ല ഡിസൈൻ ലൈറ്റ് ഫിക്സ് ചെയ്യാൻ സാധിക്കും.



മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ചെയ്യുക. ഇനി പറയുന്ന കാര്യങ്ങൾ ആവിശ്യം എങ്കിൽ മാത്രം ചെയ്യുക. വീട് സുരക്ഷ കൂട്ടുന്നതിനായി സി സി ടി വി ക്യാമറ സ്ഥാപിക്കുക. കൃത്യമായി വീടിന്റെ 4 മൂലകളും കവർ ആവണം. സി സി ടി വിയിൽ ഐ പി ക്യാമെറകൾ ആണ് നല്ല. ഇപ്പോൾ വരുന്ന ക്യാമറ എല്ലാം എ ഐ ടെക്നോളജി ഉള്ളവയാണ്. ഇത് വഴി മനുഷ്യൻ, വാഹനം, മൃഗങ്ങൾ എന്നിവ ക്യാമെറക്ക് മുന്നിൽ വരുന്നത് ഡീറ്റെക് ചെയ്യും. ഇത് നമ്മുക്ക് നോട്ടിഫിക്കേഷൻ ആയി എത്തുകയും ചെയ്യും. ഇത് വഴി സുരക്ഷ ഉറപ്പ് വരുത്താം. രണ്ടാമതായി സോളാർ ആണ് വീട്ടിൽ കറന്റ്‌ പോകുമ്പോൾ ഉള്ള ഇൻവെർട്ടർ എല്ലാ വീടുകളിലും കാണും എന്നാൽ കറന്റ്‌ ബിൽ കുറക്കുന്ന ഓൺ ഗ്രിഡ് സിസ്റ്റം, അല്ലെങ്കിൽ ഹൈബ്രിഡ് സിസ്റ്റം ഉപയോഗിക്കുന്ന വഴി കറന്റ്‌ ഉപയോഗം ലാവിഷ് ആക്കാം. ഇതിന് കുറച്ചു മുതൽ മുടക്ക് ഉണ്ട്. ഇപ്പോൾ ഇതിന് കേന്ദ്ര സർക്കാർ സബ്‌സിഡി ലഭിക്കുന്നുണ്ട്. മൂന്നാമതായി റിമോട്ട് ഗേറ്റ് ഓട്ടോമേഷൻ ആണ് ഇവ ഉപയോഗിക്കുന്നത് വഴി ഗേറ്റ് വീടിന് ഉള്ളിൽ ഇരുന്നു തന്നെ ഓപ്പറേറ്റ് ചെയ്യാം. നമ്മൾ എവിടേലും ഓക്കേ യാത്ര കഴിഞ്ഞു വരുമ്പോൾ വാഹനത്തിൽ ഇരുന്നു തന്നെ റിമോട്ട് വഴി ഇത് കണ്ട്രോൾ ചെയ്യാൻ കഴിയും. ഇതിനോട് ഒപ്പം വീഡിയോ ഡോർ ബെൽ കൂടി വെയ്ക്കുക ആണേൽ ഗേറ്റ് മുന്നിൽ ആര് വന്നൂ എന്ന് നോക്കാൻ കഴിയും. അവരോട് സംസാരിക്കാനും അവരുടെ വീഡിയോ ദൃശ്യവും കാണാൻ സാധിക്കും 







Post a Comment

Previous Post Next Post