കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറോട് ആണ് ഗവർണർ വിശദീകരണം തേടിയത്. ബി ജെ പി അംഗം അനുരാഗിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി. ഈ വിഷയത്തിൽ മറുപടി നൽകാൻ ആവിശ്യപെട്ടു. വേടൻ കഞ്ചാവ് കേസ്, പുലിപല്ല് കേസ് എന്നിവയിൽ പ്രതിയാണ് ഇത്തരത്തിൽ ഒരാളെയാണോ കുട്ടികൾ മാതൃക ആക്കേണ്ടത്. പരാതിയിൽ ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.
കുട്ടികളിൽ തെറ്റായ സന്ദേശം വളർത്താൻ സാധ്യത ഉണ്ട്. ഇത് മാറ്റണം എന്ന ഉദ്ദേശത്തോടെ ആണ് പരാതിപ്പെട്ടത്. വേടൻ മദ്യ ഗ്ലാസ്സ് കൊണ്ട് പാട്ടു പാടുന്നത് ഒക്കെ കാണാറുണ്ട്. കൂടാതെ കഞ്ചാവ് ഉപയോഗം എന്നിങ്ങനെ ഉള്ള പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഒരാളെപറ്റിയാണോ കുട്ടികൾ പേടിക്കേണ്ടതും മാതൃക ആക്കേണ്ടതും.
ബി എ മലയാളം നാലാം സെമസ്റ്ററിൽ ആണ് പാട്ട് ഉലപെടുത്തിയത്. മൈക്കിൾ ജാക്സന്റെ പാട്ടുമായി താരതമ്യ പഠനം ആണ് ഉൾകൊള്ളിച്ചത്."ഭൂമി ഞാൻ വാഴുന്നിടം "എന്ന പാട്ടാണ് വേടന്റെത്."ദേ ഡോണ്ട് കെയർ എബൌട്ട് അസ്" എന്നതാണ് മൈക്കിൾ ജാക്സൺ എഴുതിയത്.യുദ്ധം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും പലായനവും ആണ് രണ്ട് പട്ടിന്റെയും ഉള്ളടക്കം
Post a Comment