നമ്മളിൽ പലരും ജീവിതം ആസ്വദിക്കുന്നവർ ആണ്. എന്നാൽ വിവാഹം കഴിഞ്ഞാൽ പിന്നെ ഉത്തരവാദിത്തം കൂടും. പ്രായപൂർത്തി ആയപ്പോൾ തന്നെ വിവാഹം കഴിക്കേണ്ടി വന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇത്. ഒരുപാട് ആളുകളുമായി സാമ്യം ഈ കഥക്ക് ഉണ്ടാകും.
ചെറുപ്രായത്തിൽ വിവാഹം പിന്നീട് പുറകെ എത്തുന്ന ചില ഉത്തരവാദിത്തവും. അങ്ങനെ ഒരു ചെറുപ്പക്കാരൻ ആണ് നമ്മുടെ നായകൻ. സ്കൂളിൽ പഠിക്കുമ്പോൾ പ്രണയത്തിൽ ആയി. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ വിവാഹം. ഈ സമയം പയ്യന് ജോലി ഇല്ല എന്നിട്ടും അവർ വിവാഹം ചെയ്തു കൊടുത്തു.
വിവാഹ ശേഷം ജോലി തേടി പിടിച്ചു. ജോലിക്ക് പോയി വീട് നോക്കാൻ തുടങ്ങി പിന്നീട് തന്റെ അച്ഛന് വയ്യാതെ ആവുകയും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയും ആയി. വീട്ടുഭാരം മുഴുവൻ നമ്മുടെ നായകന്റെ തലയിൽ ആയി. തന്റെ ഭാര്യ ഗർഭിണിയും ആയിരുന്നു. കൂടാതെ ഡിഗ്രി അവസാന വർഷം പഠിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു വിവാഹം. പെൺകുട്ടിക്ക് തുടർന്ന് പഠിക്കുവാനും പണം ആവിശ്യം ഉണ്ട്. അറിയാവുന്ന ആളുകളിൽ നിന്ന് കാശ് കടം മേടിച്ചു പൈസ ഒപ്പിച്ചു. എല്ലാവരും കളിച്ചു ചിരിച്ചു നടക്കുന്ന പ്രായത്തിൽ നമ്മുടെ നായകന് നിസ്സഹായൻ ആയി നിൽക്കാനേ കഴിയുന്നുള്ളു
Post a Comment