അച്ഛന് നൽകിയ സർപ്രൈസ് പിറന്നാൾ സമ്മാനം. സന്തോഷം കൊണ്ട് കരഞ്ഞു അച്ഛൻ


ഇപ്പോൾ എല്ലാവരുടെയും പിറന്നാൾ ആഘോഷിക്കുന്നത് ഒരു പതിവ് ആണല്ലോ. സന്തോഷത്തോടെ കേക്ക് മുറിക്കുകയും, പിറന്നാൾ ആശംസകൾ അറിയിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ ചടങ്ങുകൾ ഉണ്ട്. അത്തരത്തിൽ നടന്ന ഒരു ആഘോഷത്തിന്റെ കഥ ആണ് ഇത്.


ജനിച്ചു അൻപതു വർഷം കഴിഞ്ഞിട്ടും ആരും നമ്മുടെ കഥ നായകന്റെ പിറന്നാൾ ആഘോഷിച്ചിട്ടില്ല. ഒരു മിട്ടായി കൊടുത്തോ, ആശംസകൾ അറിയിച്ച ഒരു പിറന്നാൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന് പറയുന്നു. മക്കൾ ഒക്കെ പ്രായം ആയപ്പോൾ ആണ് ഒരു കേക്ക് മേടിച്ചു ആദ്യമായി ആഘോഷം തുടങ്ങിയത്.


ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം ആയി അത്‌ മാറി. രണ്ട് മക്കൾ ആണ് ഉള്ളത്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. കേക്ക് മുറിച്ചു ആശംസകൾ പറഞ്ഞപ്പോൾ ശരിക്കും കരഞ്ഞു പോയി. ഇത്തരത്തിൽ ഒരു കേക്ക് മുറിച്ചു പോലും പിറന്നാൾ ആഘോഷിക്കാത്ത ഒരുപാട് പേരുണ്ടാകും. ആ ഒറ്റ ദിവസം അവർക്ക് സന്തോഷം ആകുമെങ്കിൽ ഒരു ചെറിയ കേക്ക് മേടിച്ചു കൊടുക്കുക. നമ്മളെ വളർത്തി വലുതാക്കിയവർക്ക് ഒരുപാട് സന്തോഷം ആകും


Post a Comment

Previous Post Next Post