നമ്മുടെ വീട്ടിലും പൂച്ച കാണും അല്ലെ. പൂച്ച കരയുന്നതും അതിന്റെ കളികളും എല്ലാം രസമാണ്. വീട്ടിൽ ഉള്ള എല്ലാവരുടേയും കമ്പനി ആയി ഈ പൂച്ച കാണും. അമ്മ മീൻ വെട്ടുമ്പോൾ ഒരു കഷ്ണം കിട്ടുന്നതിന് ക്ഷമയോടെ കാത്തിരിക്കുന്നത് കാണാം
നമ്മുടെ കഥയിലെ നായകന്റെ വീട്ടിൽ ഒരുപാട് പൂച്ച ഉണ്ട്. രാവിലെ പാട്ട് പാടി വിളിച്ചു ഉണർത്തുന്നത് ഇവറ്റകൾ ആണ്. കുഞ്ഞു പൂച്ചകൾ ആണ് ഏറെ രസം. ഇവയുടെ കളികൾ പലപ്പോഴും തമാശ ആകും. ഇവർ വീട്ടിൽ ഉള്ള പട്ടിയുടെ അടുത്തും ആട്ടിൻ കുട്ടിയുടെ അടുത്തും ചെല്ലും. അവരുടെ കൂടയും കളിക്കും.
നമ്മൾ സോഷ്യൽ മീഡിയയിൽ ഒരുപാട് പൂച്ച സ്നേഹികളുടെ വീഡിയോ കാണാറുണ്ടല്ലോ. ഇവരുടെ കണ്ണുകളും മീശയും ആണ് ആകർഷണീയം. മനുഷ്യരോട് ഏറ്റവും അധികം ഇണകുന്ന ഒരു ജീവി കൂടിയാണ് ഇത്. മറ്റ് പല വീട്ടിൽ പോയി ആഹാരത്തിൽ തലയിട്ട് അത് ശാപ്പിടും എങ്കിലും സ്വന്തം വീട്ടിൽ നിന്ന് യജമാനൻ കൊടുക്കുന്നത് മാത്രമേ കഴിക്കുള്ളു.
Post a Comment