നമുക്ക് എല്ലാവർക്കും സ്ഥിരമായി വരുന്ന രോഗവസ്ഥയാണല്ലോ പനി. പനി വരാത്തവർ ആയി ആരും ഉണ്ടാകില്ലല്ലോ. പനികൾ വിവിധ പേരുകളിൽ പകർച്ചവ്യാധികൾ ഉണ്ട്.
പനി എന്ന അവസ്ഥ വന്നു കഴിഞ്ഞാൽ ആദ്യം തന്നെ വായിലെ രുചി പോകും. പിന്നീട് ചുമ,തുമ്മൽ, തൊണ്ട വേദന എന്നിവ വരും. ഇതെല്ലാം പോട്ടെ അന്നത്തെ രാത്രി ഉറക്കം ഉണ്ടാവത്തില്ല. തിരിഞ്ഞു മറിഞ്ഞു കിടന്നു നേരം വെളുപ്പിക്കും. ഇതിന്റെ പ്രധാന കാരണം മൂക്ക് അടഞ്ഞിരിക്കുന്നതാണ്. ഒരു പനി വന്നാൽ നമ്മുടെ രണ്ട് മൂന്നു ദിവസം പോയി കിട്ടും.
കുഞ്ഞു കുട്ടികളിൽ പനി വരുമ്പോൾ ആണ് കൂടുതൽ ശ്രെദ്ധിക്കേണ്ടത്. ഇവർക്കു കഫം തുപ്പി കളയാൻ കഴിയാത്തതിനാൽ രോഗം മൂർചിക്കാൻ ഇടയുണ്ട്. പനി എന്ന അവസ്ഥ എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. മഴയും തണുപ്പ് ഉള്ള കാലാവസ്ഥയിൽ ആണ് പനി കൂടുതൽ പകരുന്നത്. ഈ സമയം ആണ് കൂടുതൽ ജാഗ്രത പുലർത്തേണ്ടത്. കൊതുക് വഴി ധാരാളം ആയി പനി പടരാൻ ഉള്ള സാധ്യത കൂടുതൽ ആണ്
Post a Comment