ബസ് കണ്ടക്ടറുടെ ബെല്ലും ബ്രേക്കും ഇല്ലാത്ത പ്രേമകഥ

പ്രേമം അത് ഉണ്ടാവാൻ നിമിഷ നേരം മതിയല്ലോ. ഒരാൾക്ക് തന്നെ ഇഷ്ടം ആണെന്ന് പറയുമ്പോൾ നമ്മുക്ക് ഉണ്ടാവുന്ന ഫീലിംഗ് അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല. അത്തരത്തിൽ ഒരു പ്രമകഥ ആണ് ഇവിടെ പറയുന്നത്.


നമ്മുടെ നായകൻ ബസിലെ കണ്ടക്ടർ ആണ്. സ്ഥിരമായി യാത്ര ചെയ്യുന്ന പെൺകുട്ടിയും ആയി പ്രേമത്തിൽ ആവുന്നു. രാവിലെയും വൈകിട്ടും ഈ പെൺകുട്ടി ബസിൽ കേറുമായിരുന്നു. നമ്മുടെ നായകൻ പെൺകുട്ടിയെ സ്ഥിരമായി വീക്ഷിക്കുന്നുണ്ടായിരുന്നു. ഇത് പെൺകുട്ടിക്ക് മനസിലായി. പെൺകുട്ടി തീരെ മൈൻഡ് ചെയ്യാതെ നിന്നു. ഇത് നമ്മുടെ കാമുകനെ വല്ലാത്ത വിഷമം ഉണ്ടാക്കി.


പിന്നീട് പെൺകുട്ടിയെ നോക്കാതെ ആയി. അവൾക്ക് ആകെ സംശയം ആയി. പ്രേമം അവസാനിപ്പിച്ചോ എന്നോർത്തു. ഒരു ദിവസം ബസിൽ സ്ഥിരം കേറുന്ന സ്റ്റോപ്പിൽ നിന്ന് പെൺകുട്ടി കേറിയില്ല. കാണാത്തയെപ്പോ നമ്മുടെ കാമുകന് വിഷമം ആയി. നമ്മുടെ കാമുകനെ ഒന്ന് പറ്റിക്കാൻ വേണ്ടി വേറെ സ്റ്റോപ്പിൽ നിന്നും കേറി. സങ്കടത്തിൽ ആയ കാമുകന്റെ സന്തോഷം തിരികെ വന്നു. അവളുടെ അടുത്ത് ചെന്ന് ചെറു ചിരിയോടെ ടിക്കറ്റ് കൊടുത്തു. പിന്നീട് ഒരിക്കൽ തന്റെ പ്രണയം അറിയിച്ചു. ഇരുവരും പ്രണയത്തിൽ ആയി.

Post a Comment

Previous Post Next Post