നമുക്ക് നല്ല ജോലിയും മാസ വരുമാനവും ഉണ്ടായിട്ടും പണം സാമ്പാദിക്കാൻ കഴിയാതെ വരുന്നു. ചിലവ് കൂടുതലും മാസം അവസാനം ആകുമ്പോൾ പൈസ തീരുകയും ചെയ്യുന്നു. എന്നാൽ ഇതിന് പരിഹാരവും ഉണ്ട്.
വിവിധ രീതിയിൽ നമുക്ക് നമ്മുടെ സമ്പാദ്യം സംരക്ഷിക്കാൻ കഴിയും. കൂടുതൽ ആളുകൾക്കും പണം ശരിയായി ചിലവഴിക്കാൻ അറിയില്ല. ഇത്തരക്കാർക്ക് ചിട്ടി,ആർ.ഡി,എഫ്. ഡി എന്നിവ ചേരാം. ഇതുവഴി ഒരു നിശ്ചിത തുക മാസം തവണകലായി അടക്കാം. രണ്ട് വർഷം കൂടുമ്പഴൊ അഞ്ചു വർഷം കൂടുമ്പഴൊ ഈ പണം തിരികെ ലഭിക്കും. ഒരുമിച്ച് ഇത്രയധികം തുക കിട്ടുമ്പോൾ നമ്മുടെ പല ആവിശ്യങ്ങൾ ഇങ്ങനെ നിറവേറ്റാം
അത്പോലെ തന്നെ ബാങ്ക് അക്കൗണ്ടിൽ ഫീക്സഡ് ദിപ്പോസിറ്റ് ചെയ്യാം ഇതിന് നിശ്ചിത തുക അക്കൗണ്ടിൽ ഉണ്ടാവണം. ചില സ്വർണ കടകളിൽ സ്വർണനിധി എന്ന പേരിൽ തവണകളായി പണം അടക്കാം. സ്വർണം ഇഷ്ടം ഉള്ളവർക്ക് ഇങ്ങനെ സ്വർണം വാങ്ങാം. ചെറിയ ആഴ്ച ചിട്ടി മുതൽ ഇപ്പോൾ ഉണ്ട് സാധാരക്കാർക്കും ഇത്തരത്തിൽ പണം സമ്പാദിക്കാം. അമിതമായി പണം ചിലവാക്കുന്നവർക്ക് ഇത് ഉചിതം ആണ്
Post a Comment