വീട്ടിൽ കറന്റ് ഇല്ല എങ്കിൽ നമ്മൾ ആദ്യം വിളിക്കുക ഒരു ഇലക്ട്രിക്കൽ വർക്ക് ചെയ്യുന്ന ആളെ ആയിരിക്കും. ചിലർ വിളിച്ചാൽ മൂന്നാല് ദിവസം കഴിഞ്ഞു മാത്രമേ വരികയുള്ളു. അത് അവരുടെ തിരക്ക് കാരണം ആണ്. അത്രക്ക് ഡിമാൻഡ് ആണ് നാട്ടിൽ ഇവർക്ക്.
വളരെ സൂക്ഷ്മതയോടെ ചെയ്യണ്ട ജോലിയാണ് വയറിങ് ജോലികൾ. ശ്രെദ്ധ തെറ്റിയാൽ കറന്റ് അടിക്കാൻ സാധ്യത ഉണ്ട്. ഒരു വീടിന്റെ പണി എടുത്താൽ ഉത്തരവാദിത്തോടുകൂടി ചെയ്തു കൊടുക്കും. ഭിത്തി വെട്ടിപൊളിച്ചു പൈപ്പ് കാണാതെ വൃത്തിയായി ചെയ്യും. ഗൾഫ് നാടുകളിലും ഒരുപാട് ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
ഓരോ വീട്ടിലും വയറിങ് ചെയ്തു വെട്ടം എത്തിച്ചു കൊടുക്കുമ്പോൾ പ്രതേക സന്തോഷം ആണ്. വയറിങ് അല്ലാതെ പ്ലബിങ് ജോലിയും ഇവർ തന്നെയാണ് ചെയ്യുന്നത്. അത്യാവശ്യം ഉള്ള കുട്ടിവെള്ളം കിട്ടാതെ വന്നാലും ഇവരെ നമ്മൾ ആശ്രയിക്കണം. ഒട്ടേറെ ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു. വേറൊരിടത്തു ജോലി ചെയ്യുവാണെകിലും വിളിച്ചാൽ അവർ ഓടിയെത്തുന്നതും കാണാം
Post a Comment