ഭിത്തി മുഴുവൻ കുത്തി വരയ്ക്കുന്ന കുട്ടി കുസൃതി. കുട്ടികൾ ഉള്ള എല്ലാ വീട്ടിലും കാണും ഇതുപോലെ കുസൃതി


നമ്മുടെ എല്ലാം വീട്ടിൽ കുട്ടി കുരുന്നുകൾ ഉണ്ടാവും അല്ലെ. ഒരു കുഞ്ഞു ജനിച്ചു നടക്കാൻ തുടങ്ങുമ്പോൾ മുതൽ എല്ലാവർക്കും ആദി ആയിരിക്കും. വീട് ഇളക്കി മറിക്കുന്ന വിരുതന്മാരും ഉണ്ട്. കൊച്ചു കുട്ടികൾ നമ്മുക്ക് ഒരുപാട് സന്തോഷം തരും


പെൺകുട്ടികൾക്ക് ഏറെ ഇഷ്ടം അവരുടെ അച്ഛമാരെ ആയിരിക്കും. അത്പോലെ ആൺമക്കൾക്ക് അമ്മമാരെയും. ഇവരുടെ അപ്പൂപ്പന്മാർക്കും അമ്മൂമ്മർക്കും സമയം പോക്ക് ഈ കൊച്ചു കുട്ടികൾ ആയിരിക്കും. പഴയ കഥ പറഞ്ഞു അവരെ ഉറക്കുന്നവരും ഇവരായിരിക്കും.എല്ലാംകൊണ്ടും വീടിന് മൊത്തം അനക്കം ആയിരിക്കും.


അക്ഷരം എഴുതുന്നതിന് മുൻപ് ആദ്യം അവർ എഴുതുന്നത് നമ്മുടെ വീടിന്റെ ഭിത്തിയിൽ ആയിരിക്കും. പെയിന്റ് അടിച്ച ഭിത്തി മുഴുവൻ അവർ കളർ ചെയ്തോളും. കൊച്ചു കുസൃതി ഉണ്ടാവാത്ത വീട് ഉണ്ടാവില്ല. എന്നാൽ കുട്ടികൾ ഇല്ലാത്തവരും ആ സന്തോഷം ഉണ്ടാകാത്തവരും നമുക്കിടയിൽ ഉണ്ട്. ഒരുപാട് വർഷം കാത്തിരുന്നു കുഞ്ഞുങ്ങൾ ഉണ്ടാവുന്നവരും ഉണ്ട്. കുട്ടികൾ എല്ലാവരും വളരെ ആക്റ്റീവ് ആയി മുഴുവൻ സമയവും നടക്കുന്നവർ ആയിരിക്കും 

Post a Comment

Previous Post Next Post