നമ്മൾ പല ആവിശ്യത്തിന് ആയി പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ ചിലർക്ക് പോലീസ് ഓഫീസറുടെ കയ്യിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാവും. മിക്ക പോലീസകാരും നല്ല ദേഷ്യം ഉള്ള കൂട്ടത്തിൽ ആയിരിക്കും. ഞങ്ങളോട് മൃദുസമീപനം സ്വീകരിക്കാൻ നിരവധി ജനമൈത്രി സ്റ്റേഷനും തുടങ്ങിയിട്ടുണ്ട്.
പോലീസകാരിൽ വ്യത്യസ്തൻ ആയ ഒരാളുടെ കഥ ആണ് ഇന്നിവിടെ പറയാൻ പോകുന്നത്. എല്ലാ ആളുകളോടും നല്ല സമീപനം. എന്ത് ആവിശ്യത്തിനും ഓടിയെത്തും. പല പോലീസകാരിൽ നിന്നും വളരെ വ്യത്യസ്തൻ ആണ് ഇയാൾ. പോലീസ് ആവണം എന്ന് ചെറുപ്പം മുതലേ ഉള്ള ആഗ്രഹം ആയിരുന്നു.
പോലീസ് ആവണം എന്ന ആഗ്രഹം കഠിനമായ പരിശീലനത്തിൽ എത്തിച്ചു. ശരീരം അതിനായി മെരുക്കി എടുത്തു. പിന്നീട് പി. എസ്. സി ക്ലാസ്സിന് പോയി. പരീക്ഷ എഴുതി ടെസ്റ്റുകൾക്ക് ശേഷം പോലിസ് ഓഫീസർ ആയി ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ പ്രവേശിച്ചപ്പോഴേ ഉള്ള തീരുമാനം ആയിരുന്നു എല്ലാവരോടും നല്ല രീതിയിൽ പെരുമാറുക എന്നത്. ഇപ്പോഴും അതിന് മാറ്റം ഉണ്ടായിട്ടില്ല. ഇതുപോലെ ഒരുപാട് ഉദ്യോഗസ്ഥരും നമുക്കിടയിൽ ഉണ്ട്
Post a Comment