മലയാള സിനിമ ചരിത്രത്തിലെ ഒരു നാഴികകല്ലായിരുന്നു കൊച്ചു പ്രേമൻ എന്ന നടൻ. ഒരുപാട് ചെറിയ വേഷങ്ങളിൽ കൂടി ശ്രെദ്ധ നേടിയിരുന്നു താരം. കോമഡി സീനുകളിൽ ആയിരുന്നു കൂടുതൽ എത്തിയിരുന്നത്. എന്നാൽ സീരിയസ് കഥാപാത്രവും തനിക്ക് ഇണങ്ങും എന്ന് തെളിയിച്ചു
നടന്റെ വേർപാടിൽ ഒരുപാട് പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. വീട്ടിൽ പൊതുദർശനം ഉണ്ടായിരുന്നു. കെ.എസ് പ്രേംകുമാർ എന്നായിരുന്നു ഒഫീഷ്യൽ. പിന്നീട് സിനിമക്ക് വേണ്ടി കൊച്ചുപ്രേമൻ എന്നാക്കിയതായിരുന്നു. തിരുവനന്തപുരം സ്വദേശി ആണ് താരം.67 വയസ്സ് ഉണ്ടായിരുന്നു. നാടക മേഖലയിൽ നിന്നും ആണ് സിനിമയിൽ പ്രവേശിച്ചു.
അദ്ദേഹത്തിന്റെ ഒട്ടേറെ വേഷങ്ങൾ ഇന്നും മലയാളിക്ക് മറക്കാൻ കഴിയില്ല.260-ൽ പരം സിനിമയിൽ അഭിനയിച്ചു. സജീവം ആയി ഈ മേഖലയിൽ ഉണ്ടായിരുന്നു. മലയാളത്തിലെ ഒട്ടേറെ പ്രമുഖ നടന്മാർക്ക് ഒപ്പം അഭിനയിക്കാൻ സാധിച്ചു. അവസാനം ആയി കാണാൻ സിനിമ മേഖലയിൽ നിന്ന് ആളുകൾ എത്തിയിരുന്നു. മന്ത്രി വി. ശിവൻകുട്ടി എന്നിവർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യ ഗിരിജ,മകൻ ഹരികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു
Post a Comment