സിനിമ കാണാൻ തന്റെ മകൾ എത്തിയില്ല. ചില ഫ്രോഡ്കളെ വിശ്വസിക്കരുത് നടൻ ബാല


മലയാള സിനിമയിൽ ഒട്ടേറെ വേഷങ്ങളിൽ എത്തിയ ആളാണ് ബാല. സിനിമയിൽ പ്രവേശിച്ച ശേഷം വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചു. ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിൽ നിന്ന് ആണ് ബാലയും അമൃതയും കണ്ട് മുട്ടുന്നത്. അവിടെ വച്ചു ഇവർ പ്രണയത്തിൽ ആയി. ഷോയുടെ ജഡ്ജ് ആയിട്ട് ആയിരുന്നു ബാല അവിടെ എത്തിയത്


പിന്നീട് അമൃതയെ വിവാഹം കഴിക്കുകയും ഇരുവർക്കും ഒരു പെൺകുട്ടി ഉണ്ടാവുകയും ചെയ്തു. ഇവരുടെ ദാമ്പത്തിക ജീവിതം അത്ര സുഖകരമായിരുന്നില്ല. മുന്നോട്ട് തുടർന്ന് പോകാൻ കഴിയാത്തതിനാൽ ഡിവോഴ്സ് ചെയ്തു. രണ്ട് പേരും രണ്ട് വഴിക്കായി. അമൃത പിന്നീട് അനിയത്തിയും കൂടി ചേർന്ന് ഒരു മ്യൂസിക് ബാൻഡ് രൂപീകരിച്ചു. ഇത് വിജയകരമായി മുന്നോട്ടു പോയി. പിന്നീട് ഗോപി സുന്ദറിന് പരിചയപെടുകയും ഇരുവരും പ്രണയത്തിൽ ആവുകയും ചെയ്തു.


പിന്നീട് ബാലയും വിവാഹിതനായി. ഇടക്കൊക്കെ കുഞ്ഞിനെ കാണാൻ അവസരം കിട്ടും എന്ന് ബാല അറിയിച്ചിരുന്നു. വീഡിയോ കാളിങ് വഴി കുട്ടിയെ കാണിച്ചിരുന്നു. പിന്നീട് കാണിക്കാതെ ആയി. തന്റെ പുതിയ ചിത്രം ആയ ഷെഫീക്കിന്റ സന്തോഷം സിനിമ കണ്ടു തിയറ്ററിൽ നിന്ന് ഇറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു. ഈ സമയത്താണ് തന്റെ മകളും തന്നോടൊപ്പം സിനിമ കാണാൻ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചത്. നേരത്തെ പറഞ്ഞിരുന്നത് ആയിരുന്നു. കുട്ടിയെ അവർ കൊണ്ടുവന്നില്ല. വളരെ ദേഷ്യത്തിൽ ഗോപി സുന്ദറിന് എതിരെയും ബാല സംസാരിച്ചിരുന്നു 

Post a Comment

Previous Post Next Post