കാര്യവട്ടം സ്റ്റേഡിയത്തിൽ ക്രിക്കറ്റ്‌ കളി കാണാൻ എത്തിയത് 6000ലധികം പേർ മാത്രം


ടിക്കറ്റ് റേറ്റ് കൂട്ടിയതിനെ തുടർന്ന് കാര്യാവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മത്സരം ഉണ്ടായിട്ട് പോലും കളി കാണാൻ എത്തിയത് 6000 പേർ മാത്രം. ഇത് കനത്ത തിരിച്ചടി സർക്കാരിന് ഉണ്ടാക്കി. കേരളത്തിൽ ഒരു മാച്ച് സംഘടിപ്പിച്ചിട്ട് ഏറ്റവും കുറവ് ആളുകൾ എത്തി ചേർന്നത് ഈ കളി കാണാൻ ആയിരുന്നു. റേറ്റ് കൂട്ടിയതിന് പിന്നാലെ മന്ത്രിയുടെ വിവാദ പരാമർശവും ഉണ്ടായിരുന്നു. കാശ് ഉള്ളവർ വന്നു കാണട്ടെ എന്ന് മന്ത്രി പറഞ്ഞിരുന്നു.


പിന്നാലെ കായിക മന്ത്രി വി. അബ്ദുൽ റഹിംന്റെ ഫേസ്ബുക് പേജിൽ മലയാളികൾ പൊങ്കാല ഇടാൻ തുടങ്ങി. നിരക്ക് കൂട്ടിയത് ഒരുപാട് പേർ പരാമർശിച്ചു. വിവാദം ആയതോടെ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്‌ എത്തി. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചു ഒരു കൂട്ടം ആളുകൾ സോഷ്യൽ മീഡിയയിൽ കൂടി ഇത് പെരുപ്പിച്ചു കാട്ടി. പാവപെട്ടവർ കാണേണ്ട എന്നായിരിക്കും ക്രിക്കറ്റ്‌ അസോസിയേഷൻ തീരുമാനം എന്നാണ് താൻ പറഞ്ഞത്. ഇക്കാര്യം പലരും വളച്ചൊടിച്ചു.


മന്ത്രിയുടെ പോസ്റ്റിൽ ഇങ്ങനെ പറയുന്നു. സർക്കാർ ഏറെ പ്രോത്സാഹിപ്പിക്കുന്ന ഒരു കായിക ഇനം ആണ് ക്രിക്കറ്റ്‌. ഇത് നടത്താൻ വേണ്ട എല്ലാ സജീകരണവും സർക്കാർ ചെയ്തു കൊടുത്തിട്ടുണ്ട്. ടിക്കറ്റ് വില നിശയിക്കുന്നത് ബി. സി.സി. ഐ ആണ്. സർക്കാർ നികുതി ടിക്കറ്റിന് കൂട്ടിയില്ല. ഇന്ത്യ -ശ്രീലങ്ക മത്സരം കാണാൻ സ്റ്റേഡിയം നിറയണം എന്ന് തന്നെയായിരുന്നു ആഗ്രഹം. വില കുറക്കാൻ അസോസിയേഷനോട്‌ ആവിശ്യം ഉന്നയിച്ചിരുന്നു. ആദ്യം കൊച്ചിയിൽ ആയിരുന്നു മത്സരം. പിന്നീട് കാര്യാവട്ടം സ്റ്റേഡിയം നവികരിച്ചപ്പോൾ കളി ഇങ്ങോട്ട് ആക്കി. അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള സ്റ്റേഡിയം ആണ് ഇത്. ഇത് പുതുക്കി പണിയാൻ ഒരുപാട് സഹായം സർക്കാർ ചെയ്തിരുന്നു. ഒരുപാട് ആളുകൾ മന്ത്രിയെ വിമർശിച്ചു പോസ്റ്റ്‌ ഇട്ടപ്പോൾ ആണ് മന്ത്രിയുടെ മറുപടി പോസ്റ്റ്‌ എത്തിയത്. ക്രിക്കറ്റ്‌ ആരാധകർക്ക് ടിക്കറ്റ് നിരക്ക് കൂട്ടിയത് വലിയ തിരിച്ചടി ആയിരുന്നു 


Post a Comment

Previous Post Next Post