തന്റെ നിറം നഷ്ട പെടുന്നു. രോഗാവസ്ഥ വെളിപ്പെടുത്തി മംമ്ത മോഹൻദാസ്


ചലച്ചിത്ര താരം മംമ്ത മോഹൻദാസ് തന്റെ ശരീരത്തിൽ ഉണ്ടാകുന്ന നിറം മാറ്റത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാം വഴി പങ്കു വെയ്ക്കുകയായിരുന്നു. ഇതിന് മുൻപ് താരം കാൻസർ ബാധിത ആയിരുന്നു. ചികിത്സക്ക് ശേഷം അസുഖം പൂർണമായും മാറിയിരുന്നു. ഇതെപ്പറ്റി താരം ഇതിന് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ശരീരത്തിൽ വെള്ള പാണ്ടുകൾ രൂപപ്പെടുന്നു. തീർത്തും ആത്മവിശ്വാസത്തിൽ ആണ് അവർ. എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ചിരിച്ചു കൊണ്ട് നേരിടുന്ന ആളാണ് മംമ്ത.


ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കു വെച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. താൻ ഇനി മുതൽ വെയിൽ കൊള്ളാൻ പോവുകയാണ്. സൂര്യപ്രകാശം ആവിശ്യം ആണ്. ശരീരത്തിൽ മെലാനിന്റെ അളവ് കുറയുന്നതാണ് ഇത്തരത്തിൽ ത്വക്ക് രോഗം ഉണ്ടാവുന്നത്. ചിത്രം പങ്കു വെച്ച ശേഷം ഒരുപാട് ആരാധകർ അസുഖവിവരം കമന്റ്‌ ആയി ചോദിച്ചു.


ഒട്ടേറെ സിനിമയിൽ ശ്രദ്ധ നേടിയ താരം ആണ് മംമ്ത. ദിലീപ്-മംമ്ത കോമ്പിനേഷനിൽ ഒരുപാട് കോമഡി ചിത്രവും ഇറങ്ങിയിട്ടുണ്ട്. ഏത് വേഷവും ഇണങ്ങും എന്ന് തെളിയിച്ച താരം.2005 മുതൽ അഭിനയ രംഗത്ത് ഉണ്ട്. ബഹ്‌റൈനിൽ ആയിരുന്നു ജനിച്ചത്.2011ൽ പ്രജിത് പദ്മനാഭനെ വിവാഹം കഴിച്ചിരുന്നു. ഒരു വർഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. താരം സജ്ജീവമായി സിനിമയിൽ ഉണ്ടായിരുന്നു. ഒരുപാട് ആരാധകർ പെട്ടന്ന് സുഖം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്ന കമന്റ്‌ കാണാൻ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയതിനാൽ രോഗ വിവരവും ഇത് വഴി തന്നെ അറിയിച്ചു 



Post a Comment

Previous Post Next Post