50 കോടി ക്ലബ്ബിൽ കേറി ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം


ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം 50 കോടി ക്ലബ്ബിൽ കേറി. ചിത്രം വേൾഡ് വൈഡ് ആയി റിലീസ് ചെയ്തിരുന്നു. കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അന്യഭാഷയിലും റിലീസ് ആയിരുന്നു.സിനിമ നിർമാണത്തിന് ഏകദേശം 3.5 കോടി ചിലവ് ആയിരുന്നു. ഉണ്ണിമുകുന്ദന്റെ കരിയെറിലെ മികച്ച സിനിമയായി മാളികപ്പുറം മാറി.


2022 ന് അവസാനം ആയപ്പോൾ ആണ് പടം തിയേറ്ററിൽ എത്തിയത്. ആദ്യ രണ്ട് ദിവസം ആള് കുറവായിരുന്നു എങ്കിലും മൂന്നാം ദിവസം മുതൽ ഹൗസ് ഫുൾ ആയി. മികച്ച മുന്നേറ്റം തുടർന്നപ്പോൾ ചിത്രം വേൾഡ് വൈഡ് ആയി റിലീസ് ക്രമികരിച്ചു. കൂടാതെ മറ്റു ഭാഷയിൽ തർജിമ കൂടിയായപ്പോൾ കളക്ഷൻ കൂടി. മിക്ക സിനിമയും രണ്ട് ആഴ്ച്ച ഓടി പിന്നീട് ഒ. ടി. ടി റിലീസ് ചെയ്യുന്ന അവസ്ഥ ആയിരുന്നു കേരളത്തിൽ. ഈ സിനിമ ഇറങ്ങിയതിനു ശേഷം ഫാമിലി ഓഡിയൻസ് കൂടുതലായി തീയറ്ററിൽ എത്തി. ഫാമിലി പ്രേഷകർ സിനിമ ഏറ്റെടുത്തു.


സിനിമയിൽ അയ്യപ്പനെ കേന്ദ്ര കഥാപാത്രം ആക്കി ആണ് മുന്നോട്ട് പോകുന്നത്. രണ്ട് കുട്ടികൾ ശബരിമലയിൽ അയ്യപ്പനെ കാണാൻ പോകുന്നതും പിന്നീട് ഉണ്ടാവുന്ന പ്രശ്നവും ആണ്. പടത്തിനൊപ്പം ഇതിലെ പാട്ടുകളും ബി. ജി. എം ഉം ഹിറ്റ് ആയിരുന്നു. രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയത്. ഇത്ര വിജയം ഉണ്ടാവും എന്ന് അണിയറ പ്രവർത്തകർക്കും അറിയില്ലായിരുന്നു. ചിത്രം ഹിറ്റ്‌ ആയതോടെ ഒരുപാട് ആരാധകർ ആണ് കൊച്ചു കഥാപാത്രങ്ങൾ ആയ ദേവനന്ദക്കും പിയുഷ് ഇവർക്ക് ഉണ്ടായത് പിന്നീട് 

Post a Comment

Previous Post Next Post