പ്രശസ്തമായ കോട്ടാങ്ങൽ വലിയപടയണി ജനുവരി 27,28 തീയ്യതികളിൽ


പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ കോട്ടാങ്ങൽ ശ്രീ ഭദ്ര കാളി ക്ഷേത്രത്തിലെ പടയണി ഈ മാസം (ജനുവരി) 27,28 തീയ്യതികളിൽ. പടയണി രണ്ട് കരകളായി തിരിഞ്ഞാണ്. കുളത്തൂർ കര, കോട്ടാങ്ങൽ കര എന്നിങ്ങനെ. പടയണി ആവേശത്തിൽ ആണ് ഇരുകരകളിലെയും ആളുകൾ.


പൊതുവെ പത്തനംതിട്ട ജില്ലയിൽ ആണ് പടയണി കൂടുതൽ ആയി കാണുന്നത്. ഒരുവർഷം ആയി കളരികളിൽ കച്ചകെട്ടി ചുവടുകൾ അഭ്യസിച്ച 60 പതോളം കുട്ടികളുടെ അരങ്ങേറ്റം കുളത്തൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം റാന്നി എം. എൽ. എ പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തിരുന്നു.


പടയണി കളത്തിൽ ഗണപതി കോലം, യക്ഷി കോലം,കുതിര, ഭൈരവി,മറുത എന്നീവയും.101 പാള ഭൈരവി, അരക്കിയക്ഷി,സുന്ദരയക്ഷി,നാഗയക്ഷി,മറുത,പക്ഷി, കാലൻകോലം എന്നിവ വലിയ പടയണി അന്ന് കളത്തിൽ ഇറങ്ങും.ജനുവരി 21 മുതൽ 28 വരെ ഇരു കരകളുടയും പടയണി ചടങ്ങുകൾ ക്രമമായി നടക്കും. ഒട്ടേറെ ആളുകൾ എത്തിച്ചേരുന്നത് ആണ് കോട്ടാങ്ങൽ പടയണിക്ക്. വലിയ പടയണി ദിവസങ്ങളിൽ നല്ല ഭക്തജനതിരക്ക് അനുഭവപെടാറുണ്ട്. പടയണിയുടെ അണിയണറയിൽ ഒരുപാട് കമ്മിറ്റി പ്രവർത്തകരുടെയും നാട്ടുകാരുടെ നല്ല സഹകരണം ഉണ്ട് 

Post a Comment

Previous Post Next Post