മാളികപ്പുറം സിനിമ 50 കോടി കളക്ഷൻ റെക്കോർഡിൽ മുന്നേറുന്ന സമയത്താണ് വിവാദങ്ങളും അരങ്ങേറുന്നത്. യൂ ട്യൂബിൽ ആദ്യം ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നു ഭാര്യയോടെ ഒപ്പമുള്ള വീഡിയോ ആയിരുന്നു അത്. അതിൽ രണ്ട് പേരും പറയുന്നുണ്ട് ഭക്തി സിനിമ ആണെന്ന്. ഒട്ടേറെ ആളുകൾ നെഗറ്റീവ് കമന്റ് ആയി എത്തിയിരുന്നു. പാർട്ട് 2 എന്ന പേരിൽ ഈ യൂ ട്യൂബർ വീണ്ടും വീഡീയോ ഇടുന്നു. ഇതിന് ശേഷം അടുത്ത വീഡിയോയിൽ സിനിമയിൽ അഭിനയിച്ച ദേവനന്ദയെയും ഉണ്ണിമുകുന്ദന്റെ വീട്ടുകാരെയും പരാമർശിക്കുന്നു.
വീഡിയോ ഉണ്ണി മുകുന്ദന്റെ കാണുകയും. യൂ ട്യൂബറുടെ നമ്പർ വാങ്ങി ഫോണിൽ വിളിക്കുകയും ചെയ്യുന്നുണ്ട്. ഫോൺ എടുക്കുമ്പോൾ തന്നെ റെക്കോർഡ് ചെയ്യുന്നുണ്ടോ എന്ന് ഉണ്ണി ചോദിക്കുമ്പോൾ ഇല്ല എന്ന് പറയുകയും മറ്റൊരു ഫോണിൽ വീഡിയോ പകർത്തുകയും ചെയ്യുക ആയിരുന്നു. ആദ്യം വളരെ മര്യാദക്ക് സംസാരിക്കുകയും പിന്നീട് രോക്ഷകുലനായി തെറി വിളിക്കുകയും ചെയ്യുന്നുണ്ട്. റെക്കോർഡ് ചെയ്യുന്നതിനാൽ തിരിച്ചു തെറി വിളിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുന്നുമുണ്ട് യൂ ട്യൂബർ.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടാൽ തന്റെ അവസ്ഥ എന്താവും എന്നും ചോദിക്കുണ്ട്. ഒരുപാട് നല്ല റിവ്യൂ എത്തിയതിനു പിന്നാലെ ആണ് ഇങ്ങനെ ഒരു റിവ്യൂ കൂടി എത്തിയത്. ഭക്തി ഓവർ ആയി ഉപയോഗിക്കുന്നു. ഭക്തി മാർഗം വഴി പ്രൊമോഷൻ നടത്തുന്നു എന്നൊക്കെ ആയിരുന്നു ആരോപണം അയാളുടെ. ഒട്ടേറെ പ്രശ്നത്തിന് ഒടുവിൽ ഈ റെക്കോർഡ് ചെയ്ത വീഡിയോ യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നു. തെറി വിളിക്കുന്ന വീഡിയോ ആയതിനാൽ വീഡിയോ യൂ ട്യൂബ് നീക്കം ചെയ്തു. വേറെ ആളുകൾ ഈ വീഡിയോ ഡൗൺലോഡ് ചെയ്തു ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഇത് വഴി ഒട്ടേറെ ആളുകൾ ഈ വീഡിയോ കണ്ടു. പിന്നീട് ഉണ്ണിമുകുന്ദനെ സപ്പോർട്ട് ചെയ്തു ഒരുപാട് ആളുകൾ എത്തി. ഒട്ടേറെ ആളുകൾ നെഗറ്റീവ് പോസിറ്റീവ് കാര്യങ്ങൾ ചർച്ച ചെയ്തു
ചിത്രം വിവിധ ഭാഴകളിൽ ഉള്ളതിനാൽ നല്ല കളക്ഷൻ എത്തുന്നുണ്ട്. ഒട്ടേറെ നാളുകൾക്ക് ശേഷം തീയറ്ററിൽ നിറഞ്ഞു ഓടിയ ഒരു പടം കൂടിയാണ് ഇത്. രണ്ടാമത്തെ ആഴ്ച കഴിഞ്ഞു മിക്ക ചിത്രവും ഒ. ടി. ടി യിൽ പോകുമായിരുന്നു. മാളികപ്പുറം ഒ. ടി. ടി എത്തിയിട്ടില്ല. തിയേറ്റർ പ്രിന്റ് ടെലെഗ്രാമിൽ എത്തിയെങ്കിലും കാര്യമായി സിനിമയെ ബാധിച്ചില്ല. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി സ്വന്തം വീട്ടുകാരെ പറയരുതെന്ന് ഉണ്ണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വീട്ടുകാരെ പറഞ്ഞാൽ ആരാണെലും പ്രതികരിക്കും.
Post a Comment