നടൻ സിബി തോമസിന് ഡി വൈ എസ് പി റാങ്കിലേക്ക് പ്രൊമോഷൻ. വയനാട്ടിലേക്ക് വിജിലൻസ് ആൻഡ് ആൺടികറപ്ഷൻ യൂണിറ്റിലേക്ക് ആണ് നിയമനം. നിലവിൽ സി. ഐ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. നാടക പ്രവർത്തകൻ കൂടിയായ സിബി തോമസ് തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിൽ എത്തിയത്
മലയാള സിനിമയിലും പോലീസ്കാരൻ ആയി അദ്ദേഹം ജീവിച്ചു. ഇത് ഒട്ടേറെ ശ്രദ്ധിക്കേപ്പെട്ടു. സിനിമയിലെ പോലീസ് ഉദ്യോഗസ്ഥൻ ആയുള്ള അഭിനയം പ്രേഷകർ ഏറ്റെടുത്തു തുടങ്ങി. പിന്നീട് നിരവധി സിനിമയിൽ അവസരം ലഭിച്ചു.2017ൽ ആണ് സിനിമയിൽ എത്തുന്നത് കാസർഗോഡ് സ്വദേശിയാണ്.കുറ്റവും ശിക്ഷയും എന്ന ചിത്രം തിരക്കഥ എഴുതിയിരുന്നു രാജീവ് രവി ആണ് സംവിധാനം.തമിഴിൽ സൂര്യയുടെ കൂടെ ജയ് ഭീമിൽ അഭിനയിച്ചു.
നിർമലഗിരി കോളേജ് കണ്ണൂരിൽ നിന്ന് ബി. എസ്. സി എടുത്തു.2003 ൽ സി. ഐ ആയി കേരള പോലീസിൽ പ്രവേശിച്ചു. മുഖ്യ മന്ത്രി, ഐ. ജി എന്നിവരിൽ നിന്ന് മികച്ച സേവനത്തിന് ഉള്ള മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.കുട്ടനാടൻ മാർപാപ്പ,ഒരു കുപ്രസിദ്ധ പയ്യൻ, ട്രാൻസ്,പാൽതു ജാൻവർ, എന്നാ താൻ കേസ് കോട് എന്നീ ചിത്രങ്ങളിൽ ശ്രദ്ധിക്കപെട്ട കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.
Post a Comment