നടി മോളി കണ്ണമാലി ആരോഗ്യപരമായ കാരണങ്ങളാൽ സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം ആണ്. നിമോണിയ ബാധിത ആയി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ചു മകനും രംഗത്ത് വന്നു.
കുറേ നാളുകൾക്കു മുൻപ് ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. അന്ന് സിനിമ താരം മമ്മൂട്ടി ഉൾപ്പെടെ ഉള്ളവർ സഹായിച്ചിരുന്നു. സിനിമയിൽ ചെറിയ വേഷങ്ങളിൽ എത്തിയെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷനിൽ സീരിയലിൽ ചാള മേരി എന്ന പേരിൽ വേഷം ചെയ്യുന്നുണ്ടായിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ഇങ്ങനെ സിനിമയിൽ എത്തിച്ചേർന്നു. മോളിയുടെ സംഭാഷണവും സംസാരവും ഭാഷയും ആണ് വ്യത്യസ്ത ആക്കിയത്. കടപ്പുറം ഭാഷയിൽ ആയിരുന്നു സംസാരം.
ഒരുപാട് മികച്ച നടന്മാർക്കൊപ്പോം അഭിനയിക്കാൻ അവസരം ലഭിച്ചു. രോഗ അവസ്ഥയിലും ഒരുപാട് പേർ സഹായിച്ചു. വെന്റിലേറ്ററിൽ കിടക്കുന്നതിനാൽ ദിവസവും മരുന്നിനും മറ്റു ഒരുപാട് പണം ആവിശ്യം ആണ്. ഇതിന് മുൻപ് ഇവർക്ക് ഹൃദയഘാതം ഉണ്ടായിട്ടുണ്ട്. ചില സിനിമയിലെ വേഷങ്ങൾ ഇപ്പോഴും മറക്കാൻ കഴിയില്ല. ചെറിയ വേഷം ആണെകിലും സിനിമയിൽ ഉടനീളം ചെറിയ ഡയലോഗിൽ വമ്പൻ കയ്യടി വാങ്ങാൻ ഇവർക്ക് സാധിച്ചു. ഒരുപാട് സ്റ്റേജ് ഷോയും ചെയ്തിട്ടുണ്ട്. എല്ലാവരും സഹായിക്കണം എന്ന് അഭ്യർത്ഥന ആയി മകൻ എത്തിയിരുന്നു. ബാങ്ക് അക്കൗണ്ട് കൊടുത്തിരുന്നു
Post a Comment