25 കോടി ക്ലബ്ബിൽ കേറി ഉണ്ണിമുകുന്ദൻ സിനിമ മാളികപ്പുറം


മാളികപ്പുറം സിനിമ 25 കോടി ക്ലബ്ബിലേക്ക്. ഉണ്ണിമുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം റെക്കോർഡ് കളക്ഷൻ മുന്നേറുന്നു. കുടുംബ പ്രേഷകർ ആണ് കൂടുതലായി ചിത്രം കാണാൻ എത്തുന്നത്. ഉണ്ണിമുകുന്ദൻ കരിയറിലെ മികച്ച ചിത്രം കൂടിയാണ് ഇത്.


സിനിമ ശബരിമലയും അയ്യപ്പനെ പറ്റിയും കൃത്യമായി പറയുന്നു. ശബരിമല എന്നത് എന്താണെന്നും അവിടെ പോകാൻ ആഗ്രഹം ഉള്ളവരും കണ്ടിരിക്കേണ്ട കഥ. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇതിനോടകം ഹിറ്റ്‌ ആയി. രഞ്ജിൻ രാജ് ആണ് സംഗീത സംവിധാനം. ചിത്രത്തിൽ കല്ലൂ,പീയുഷ് എന്നീ കുട്ടികൾ ശബരിമലയിൽ പോകുന്നതും തുടർന്ന് ഉണ്ടാവുന്ന സംഭവ വികാസങ്ങളും ആണ് കഥയിൽ ഉടനീളം. ഉണ്ണിമുകുന്ദനും ഈ കുട്ടികളും ആയുള്ള കോംബോ ഏറെ ഇഷ്ടപെടും. തീയറ്ററിൽ കാര്യമായി ഓടില്ല എന്ന് പ്രതീക്ഷിച്ച പടം മികച്ച പ്രതികരണവുമായി രണ്ടാമത്തെ ആഴ്ച്ച പിന്നിടുകയാണ്.


ചിത്രത്തിന്റെ മേക്കിങ്, ക്യാമറ, സംഘട്ടനം എന്നിവ മികച്ചതാണ്. എല്ലാംകൂടി ചേരുമ്പോൾ ആണല്ലോ മികച്ച സിനിമ ഉണ്ടാവുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷയിലും റീലിസ് ചെയ്തിട്ടുണ്ട്. പ്രവാസി സുഹൃത്തുക്കൾക്ക് വേണ്ടി ഇന്റർനാഷണൽ റീലിസും സജ്ജമാക്കി. ഓൾ ഓവർ വേൾഡ് റിലീസ് മാളികപ്പുറം സിനിമ ഓടുന്നു.25 കോടി ക്ലബ്ബിൽ കേറിയതായി സിനിമ അണിയറ പ്രവർത്തകർ അറിയിച്ചു. രമേശ് പിഷാരടി, സൈജു കുറുപ്പ്, മനോജ്‌ കെ ജയൻ എന്നിവരും അഭിനയിക്കുന്നു.

Post a Comment

Previous Post Next Post