പ്രണവ് ഇനിയില്ല. ഷഹാന കരുതലും. ആദരാജ്ഞലികൾ അർപ്പിച്ച് സോഷ്യൽ മീഡിയ



ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട ഒരു വിവാഹം ആയിരുന്നു പ്രണവ് ഷഹാന ദമ്പതികൾ. സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ച ചെയ്തതാണ് ഇവരുടെ വിവാഹം. വാഹനഅപകടത്തിൽ പെട്ട് തളർന്നു പോയിരുന്നു പ്രണവ്. സോഷ്യൽ മീഡിയയിൽ കൂടി പരിചയപെട്ടു പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു ഇരുവരും. തളർന്ന ശരീരം ആയിട്ട് പോലും ഷഹാന ഇരു കയ്യും നീട്ടി സ്വീകരിച്ചു.


രണ്ട് പേരും രണ്ട് മത വിഭാഗങ്ങളിൽ പെട്ടവർ ആയിട്ടും എല്ലാ എതിർപ്പുകളും മറികടന്നു ഇവർ ഒരുമിച്ചു. വിധി അവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചില്ല. രക്തം ശർദ്ധിചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.തൃശൂർ സ്വദേശി ആണ് പ്രണവ്.31 വയസ്സ് ആണ് ഇദ്ദേഹത്തിന്.


സുഹൃത്തിന് ഒപ്പം ബൈക്കിന് പുറകിൽ ഇരുന്ന് സഞ്ചരിക്കുമ്പോൾ ആണ് അപകടം. ബൈക്കിന് പുറകിൽ നിന്ന് വീണ് ഗുരുതര അവസ്ഥയിൽ ആയി. പിന്നീട് ശരീരം തളർന്നു വീൽ ചെയ്യറില്ലേക്ക് മാറി. അന്ന് ഉറപ്പിച്ച വിവാഹം മുടങ്ങി പോയി. പിന്നീട് ഷഹാനയുമായി പ്രണയത്തിൽ ആയി. തന്റെ അവസ്ഥ കണ്ട് പ്രണവ് ഷഹാനയെ ഒഴിവാക്കാൻ നോക്കിയെങ്കിലും അവളുടെ പ്രണയത്തിന് മുന്നിൽ തോറ്റ് പോയി. ഒരുപാട് പേർക്ക് പ്രചോദനം ആയിരുന്നു ഇവരുടെ ജീവിതം. ഒട്ടേറെ ആളുകൾക്ക് ബോധവൽകരണ ക്ലാസ്സ്‌ എടുക്കുന്നുമുണ്ടായിരുന്നു.

Post a Comment

Previous Post Next Post