ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ ഒരുപാട് ആരാധകരെ സ്വന്തം ആക്കിയ വ്യക്തി ആണ് റോബിൻ രാധാകൃഷ്ണൻ. റോബിൻ ഒരു ഡോക്ടർ കൂടിയാണ്. ബിഗ് ബോസ്സിൽ എത്തിയ താരം ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരിക്കിയിരുന്നു. ഫാൻസ് തമ്മിൽ ഒരുപാട് വാക്ക് തർക്കങ്ങൾ നിലനിന്നിരുന്നു. ബിഗ് ബോസ്സ് താരങ്ങൾ അയ റിയാസ്, ബ്ലസ്‌ലി, ജാസ്മിൻ എന്നിവരുടെ ഫാൻസ് ആയിട്ടായിരുന്നു പോരാട്ടം. പിന്നീട് ഇവരെല്ലാം നേരിട്ട് കണ്ട് സൗഹൃദം സൃഷ്ടിച്ചു.
ബിഗ് ബോസ്സിൽ വെച്ച് റോബിൻ ദിൽഷയുമായി പ്രണയത്തിൽ ആയിരുന്നു. ഇത് ഷോയിൽ വെച്ച് തുറന്ന് പറഞ്ഞില്ല. ദിൽഷ ബിഗ് ബോസ്സ് വിജയിക്കാൻ കാരണം റോബിൻ ഫാൻസ് ആണ്. ദിൽഷയെ നേരിട്ട് കണ്ട് തന്റെ പ്രണയം അറിയിച്ചെങ്കിലും അത് അവർ നിരസിച്ചു. ഇവർ പിന്നീട് പിരിയുകയും ചെയ്തു.
പിന്നീട് ആണ് ഒരു ഇന്റർവ്യൂവിൽ വെച്ച് ആരതി പൊടിയെ കണ്ട് മുട്ടുന്നതും പിന്നീട് ഇവർ പ്രണയത്തിൽ ആവുകയും ചെയ്തത്. റോബിൻ കൂടെ ആരതിയും താരം ആയി മാറി. ഇവർ ഒരുമിച്ച് ഉദ്ഘാടനം പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഇന്ന് ഇടപള്ളിയിൽ വെച്ച് ആയിരുന്നു വിവാഹനിശ്ചയം. ഇരുവരും വിവാഹ നിശ്ചയ ശേഷം മാധ്യമങ്ങളെ കണ്ടു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും കൂടെ ഉണ്ടാവണം എന്ന് റോബിൻ പറഞ്ഞു. ഇവർ ഗ്രേപ്പ് നിറത്തിൽ ഉള്ള വിലയേറിയ വസ്ത്രം ആണ് അണിഞ്ഞെത്തിയത്
Post a Comment