ചിന്നകനാലിൽ നിന്ന് പിടികൂടിയ കാട്ട് ആന അരികൊമ്പനെ പെരിയാറിൽ ഉള്ള വന്യ ജീവിസങ്കേതത്തിൽ എത്തിച്ചു. ഏഴ് മയക്കു വെടി വെച്ച ശേഷം ആണ് തളക്കാൻ ആയത്. ആദ്യം വെടി വെച്ചിട്ടും മുന്നോട്ട് പോയ ആനയെ പിന്തുടർന്ന് വീണ്ടും മയക്കുവെടി വെയ്ക്കുകയായിരുന്നു. ശേഷം ആനയുടെ കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടി കെട്ടി. പിന്നീട് ലോറിയിലേക്ക്
കുംകി ആനകളായ കോന്നി സുരേന്ദ്രൻ,കുഞ്ചു, വിക്രം,സൂര്യൻ എന്നീ ആനകളുടെ സഹായത്തോടെ ആണ് ലോറിയിൽ കയറ്റാൻ ആയത്. അരികൊമ്പന്റെ ഒരു കാലിൽ വലിയ വടം കെട്ടി ശേഷം കുംകി ആനകൾ തള്ളി കയറ്റുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ ആണ് ആനയെ ലോറിയിൽ കയറ്റാൻ ആയത്. ആനയെ മയക്കു വെടി ഇട്ട തേയില കാട്ടിലേക്ക് എത്തുന്നതും ശ്രമകരമായ ഒരു ജോലി ആയിരുന്നു. കൂടാതെ ഉച്ചക്ക് ശേഷം കനത്ത മഴ കൂടി പെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിശ്ചയധാർഷ്ട്യത്തിന് ഒടുവിൽ അരികൊമ്പന് കീഴടങ്ങേണ്ടി വന്നു.
പോലീസിന്റെയും, ഫയർ ഫോഴ്സ്, ആംബുലൻസ്, ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് എന്നിവരുടെ എസ്സ്കോർട്ടോടു കൂടി പെരിയരിലേക്ക് മടക്കം. വാഹനത്തിൽ കയറ്റിയസമയത്ത് ആന കുറെ പരിഭ്രാന്തി ഉണ്ടാക്കി. വണ്ടിയിൽ കയറി അവൻ ശാന്തൻ ആയി നിന്നില്ല. ലോറിയിൽ നിർമിച്ച താത്കാലിക കൂട് പൊളിക്കാൻ നോക്കി. എന്നാൽ പെരിയാറിൽ എത്തിയപ്പോൾ ആന ചെറിയ മയക്കത്തിൽ ആയിരുന്നു. ഇവിടെ പൂജ ഒക്കെ ചെയ്തു കഴുത്തിൽ ചിപ്പ് ഒക്കെ ഘടുപ്പിചാണ് കൊമ്പനെ വിട്ടത്. ജി. പി. എസ് സംവിധാനം വഴി ഇത് എവിടെ ഉണ്ടെന്ന് കണ്ടെത്താൻ കഴിയും. മൂന്ന് വർഷം വരെ ഇതിലെ ബാറ്ററി പ്രവർത്തിക്കും. അരികൊമ്പന്റെ ശരീരത്തിലെ നിസാര പരിക്കുകളെ ഉല്ലെന്നു ഉദ്യോഗസ്ഥർ പറഞ്ഞു
Arikomban moved to periyar
Post a Comment