മാമുക്കോയ അന്തരിച്ചു. സംസ്കാരം നാളെ കോഴിക്കോട് വെച്ച് നടത്തും



നടൻ മാമുക്കോയ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഹൃദയഘാത്തോടൊപ്പം തലച്ചോറിൽ ഉണ്ടായ ആന്തരിക രക്തസ്രാവം ആണ് മരണകാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ ഉദ്ഘാടനവേദിയിൽ എത്തിയിരുന്നു. അവിടെ വെച്ച് ദേഹസ്വാസ്യം ഉണ്ടാവുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.


അടുത്തിടെ റിലീസ് ഇറങ്ങിയ സുലൈഖ മൻസിൽ എന്ന സിനിമയിൽ ആണ് അവസാനം ഇറങ്ങിയത്. ഒട്ടേറെ കോമഡി കഥാപാത്രം ചെയ്തു ശ്രദ്ധിക്കപ്പെട്ട താരം ആണ് മാമുക്കോയ. സിനിമയിൽ ഏത് വേഷവും ഇണങ്ങും എന്ന് പെരുമഴക്കാലം എന്ന സിനിമയിൽ ഏവർക്കും മനസിലായതാണ്. പെട്ടന്ന് ഉള്ള വിയോഗം വീട്ടുകാരെയും സഹർപ്രവർത്തകരെയും ദുഃഖത്തിൽ ആഴ്ത്തി.


മമ്മൂക്കോയയുടെ പ്രത്യേകത തനതായ കോഴിക്കോട് ഭാഷയിൽ ആണ് സംസാരം. ഇത് തന്നെ ആണ് സിനിമയിലും. ഒരുപക്ഷെ കോഴിക്കോട് കല്ലായി എന്നൊക്കെ പറയുമ്പോൾ മാമുക്കോയയെ ആദ്യം ഓർക്കും. നാളെ കോഴിക്കോട് പൊതുദർശനം ഉണ്ടാവും. അതിന് ശേഷം ആയിരിക്കും ശവസംസ്‍കാരം. സിനിമയിലെ പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോജിച്ചു.കോമഡി സീൻ ചെയ്തു വിജയിച്ച നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം

Actor Mammokoya passes Away

Post a Comment

Previous Post Next Post