ക്വാറി, ക്രഷർ അനിശ്ചിതകാല സമരം ഒരാഴ്ച പിന്നിടുമ്പോൾ. നിർമാണ മേഖല സ്തംഭിക്കുന്നു.


സംസ്ഥാനത്ത് ക്വാറി, ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ സമരം ഒരാഴ്ച പിന്നിടുന്നു. സംസ്ഥാന സർക്കാർ മൈനിംഗ് ലൈസൻസ് പുതുക്കി നൽകിയപ്പോൾ ഇതിനായി വൻതുക സർക്കാർ വാങ്ങി എന്നാരോപിച്ച് ആയിരുന്നു സമരം. കഴിഞ്ഞ വർഷങ്ങളിൽ അടിച്ചതിന്റെ ഇരട്ടി തുക അടക്കേണ്ടി വന്നു. ഇതിന്റെ നഷ്ടം നികത്താൻ സാധങ്ങളുടെ വിലയും കൂട്ടുമെന്ന് കമ്മിറ്റി അറിയിച്ചിരുന്നു.


ക്വാറികൾ വില കൂട്ടിയതോട് ടിപ്പർ അസോസിയേഷനും സമരം തുടങ്ങി. ക്വാറികൾ ഈ മാസം 17 ആണ് സമരം തുടങ്ങിയത്. ടിപ്പർ അസോസിയേഷൻ അതിന് ഒരാഴ്ച്ച മുന്നേ തൊട്ടേ സമരം ആയിരുന്നു. ഈ സമയം മുതൽ നിർമാണ മേഖലകളിൽ പറപ്പൊടി, മിറ്റിൽ എന്നിവ ലഭിക്കാതെ ആയി. രണ്ടാഴ്ച പിന്നിട്ടതോട് കൂടി നിർമാണ മേഖല ഭാഗികമായി സ്തംഭിച്ചു. മെറ്റീരിയൽ ഇറക്കി സ്റ്റോക്ക് ചെയ്ത സൈറ്റ് മാത്രമേ ഇപ്പോൾ പണികൾ നടക്കുന്നുള്ളു.


തുടർച്ചയായി മൂന്നാം തവണയാണ് വില കൂട്ടുന്നത്. നിർമാണ മേഖലയെയും ജനങ്ങളെയും തകർക്കുന്നതിന് ഇത് കാരണമാകും എന്ന് കോൺട്രാകടർ അസോസിയേഷൻ ആരോപിച്ചു. വിലകയറ്റം മുഴുവൻ സാധാരണ ജനങ്ങൾ അനുഭവിക്കണം. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒരുപാട് ആളുകൾ ഈ മേഖലയെ അശ്രയിച്ചു ജീവിക്കുന്നവർ ആണ്.

Quary&Crusher Strike kerala construction down

Post a Comment

Previous Post Next Post