വന്ദേ ഭാരത് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ്‌ ചെയ്യും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് സർവീസ്


വന്ദേ ഭാരത് ഹൈ സ്പീഡ് ട്രെയിൻ കേരളത്തിൽ എത്തി. കഴിഞ്ഞ ദിവസം ഇത് ട്രാക്കിൽ ഓടിച്ചിരുന്നു.25 വരെ ട്രയൽ റൺ നടത്തും. പ്രധാനമന്ത്രി എത്തി ഉദ്ഘാടനം കഴിഞ്ഞ ശേഷം ആയിരിക്കും സർവീസ് നടത്തുക. വളരെ പെട്ടന്നാണ് ഇങ്ങനെ ഒരു സർവീസ് കേരളത്തിലേക്ക് എത്തിയത്.


പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രാഷ്ട്രീയ മുതൽ എടുപ്പാണെന്ന് ഒരുപോലെ ഉന്നയിക്കുന്നു. കെ - റെയിൽ ഉണ്ടാക്കിയ തിരിച്ചടിയും വന്ദേ ഭാരതിന്റ വരവും സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. എല്ലാ സ്റ്റേഷനിലും വലിയ സ്വീകരണം നാട്ടുകാരും ബി. ജെ. പി പ്രവർത്തകരും നൽകി. ഒട്ടേറെ ആളുകൾ ആകാംഷയോടെ ഒരുനോക്ക് കാണാൻ ഓടിയെത്തുകയും ഫോണിൽ ചിത്രം പകർത്തുകയും ചെയ്തു.


എം. വി ഗോവിന്ദൻ എതിരെയും ഒരുപാട് ട്രോളുകൾ പ്രത്യക്ഷപെട്ടു. അപ്പം വിൽക്കാൻ വന്ദേ ഭാരതിലും പറ്റും എന്നായി. ഇതിന്റെ പ്രതികരണം ആയി ഗോവിന്ദൻ രംഗത്ത് എത്തി. വന്ദേ ഭാരതിൽ കേറി അപ്പം വിറ്റാൽ നഷ്ടമാകും. കൂടാതെ അപ്പം പെട്ടന്ന് ചീത്തയാകും. കെ റെയിൽ കേരളത്തിന് അത്യാവശ്യം ആണെന്നും ഭാവിയിൽ അത്‌ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.


infrastructure trial run of keralas first vande bharat express train trialrundone

Post a Comment

Previous Post Next Post